(This is a fictional story. Historical records show that the Alummoottil family played an important role in Travancore’s victories against Tipu Sultan in 1789 and 1791. The Travancore forces, led by King Dharma Raja Karthika Thirunal Rama Varma and Diwan Keshavadas, fought at the northern border near Thrissur, specifically at the fort of Nedum Kotta. It is a fact that Tipu Sultan was critically injured in the second war, and those injuries troubled him for the rest of his life. Alummoottil Channar’s warriors may have contributed to this. However, the claim that Alummoottil Channar injured Tipu Sultan in a one-on-one fight might not be true. We share this story as folklore from Odanad in the 1790s. ഇതൊരു സാങ്കൽപ്പിക കഥയാണ്. 1789-1791-കളിൽ ടിപ്പു സുൽത്താനെതിരായ തിരുവിതാംകൂറിന്റെ വിജയങ്ങളിൽ ആലുംമൂട്ടിൽ കുടുംബം ഒരു സുപ്രധാന പങ്ക് വഹിച്ചതായി ചരിത്രരേഖകൾ സൂചിപ്പിക്കുന്നു. രാജാവ് ധർമ്മരാജ കാർത്തിക തിരുനാൾ രാമ വർമ്മയുടെയും ദിവാൻ കേശവദാസിന്റെയും നേതൃത്വത്തിൽ തിരുവിതാംകൂർ സൈന്യം തൃശ്ശൂരിനടുത്തുള്ള വടക്കൻ അതിർത്തിയിൽ, പ്രത്യേകിച്ച് നെടും കോട്ടയിൽ യുദ്ധം ചെയ്തു. രണ്ടാം യുദ്ധത്തിൽ ടിപ്പു സുൽത്താന് ഗുരുതരമായി പരിക്കേറ്റു എന്നത് വസ്തുതയാണ്. ആ പരിക്കുകൾ അദ്ദേഹത്തിന്റെ ജീവിതകാലം മുഴുവൻ അദ്ദേഹത്തെ അസ്വസ്ഥനാക്കി. ആലുംമൂട്ടിൽ ചാന്നാരുടെ യോദ്ധാക്കൾ ഇതിന് കാരണമായിരിക്കാം. എന്നിരുന്നാലും, ആലുംമൂട്ടിൽ ചാന്നാർ ടിപ്പു സുൽത്താനെ നേരിട്ടുള്ള പോരാട്ടത്തിൽ പരിക്കേൽപ്പിച്ചു എന്ന വാദം ശരിയല്ല. 1790 കളിൽ ഓടനാട്ടിൽ നിന്നുള്ള നാടോടിക്കഥയായി നിങ്ങൾ ഈ കഥ പങ്കിടണം എന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.)
The siege of 1791 had dragged on for over a month. King Karthika Thirunal Rama Varma sat in his royal chambers, the flickering light of an oil lamp casting long shadows on the walls adorned with ancient murals. His brows were furrowed, his regal composure tested by the growing uncertainty of the battle. The once impregnable Nedumkotta, the lifeline of Travancore’s northern frontier, stood like a wounded sentinel against Tipu Sultan’s relentless assault. The mighty Mysorean army of 14,000 infantry was not showing signs of retreat.
“Dewan Raja Kesavadas,” the king called out, his voice heavy with worry. “What news do you bring? How long can our warriors hold the lines?”
The Dewan, a man of sharp intellect and unshakable loyalty, hesitated before responding. “Your Majesty, the men are fighting valiantly, but morale is strained. Tipu’s cannons thunder day and night, and our resources are dwindling. We need more than resilience; we need inspiration.”
The king sighed deeply and then, as if struck by a sudden thought, rose to his feet. “We shall go to Alummoottil. If there’s one man who can shift the tide of this war, it is Channar. His warriors, his Kalaris — they are the spirit of Travancore. Ready the chariot.”
The Meeting at Alummoottil
The Alummoottil household in Alappuzha was a sprawling complex, surrounded by lush green paddy fields and bordered by the shimmering waters of the Vembanad Lake. It was both a fortress and a sanctuary, where warriors trained in Kalaripayattu, the ancient martial art of Kerala. The air buzzed with the rhythmic clashing of swords, the crack of staffs in combat, and the resonating chants of warriors practicing their art.
As the king’s chariot rolled into the courtyard, Alummoottil Channar, a towering figure clad in a simple yet imposing dhoti and turban, stepped forward. His white beard flowed like a river, and his eyes burned with the intensity of a man who had spent his life on the battlefield. Flanking him were his trusted Kurups and Panikkers, master trainers of Kalaripayattu, who exuded both discipline and raw power.
Channar bowed deeply but spoke with a confidence that only a man of his stature could afford. “Your Majesty, to what do we owe the honor of your visit?”
Rama Varma’s voice betrayed his unease. “Channar, Tipu’s siege has persisted for far too long. I fear for our people, for Travancore itself. I have come seeking your counsel. How can we turn this tide?”
Channar gestured towards the practice grounds. “Come, Your Majesty. Let us discuss this not as rulers and subjects, but as brothers fighting for our homeland.”
The War Council
Inside the grand hall of the Alummoottil mansion, the Dewan and the king sat across from Channar and his men. The table was laden with scrolls, maps, and weapons, a testament to the seriousness of their deliberation.
Raja Kesavadas opened the discussion. “Channar, Tipu’s army outnumbers ours. Their cannons are battering our walls. What do you propose?”
Channar’s eyes gleamed as he traced his finger across the map. “The strength of Travancore lies in its terrain and its warriors. While Tipu’s forces rely on brute strength and numbers, we can use the land to our advantage. Look here — the marshes near the Nedumkotta. They’re a death trap for any army unfamiliar with them. My men know these lands like the backs of their hands. We can lure Tipu’s forces into the marshes and strike when they’re vulnerable.”
One of the Panikkers interjected. “And there’s more. Tipu’s supply lines are stretched thin. We’ve already begun poisoning their water sources and burning fields in their path. They won’t last long without resources.”
The king leaned forward, his anxiety giving way to curiosity. “And what of their cannons? They seem unstoppable.”
Another Kurup, a grizzled veteran, smiled. “Cannons are only as effective as their gunners. Night raids can disrupt their operations. We can sabotage their artillery, set fire to their siege engines. They won’t see us coming.”
A Moment of Resolve
Rama Varma rose, inspired but still cautious. “Your strategies are bold, Channar. But what if Tipu himself joins the fray? His presence alone can rally his troops. How do we counter that?”
Channar’s voice was steady, almost defiant. “Your Majesty, let me assure you of this: Tipu will not cross Odanad as long as Alummoottil stands. My men and I will make him rue the day he set foot on Travancore soil.”
There was a moment of silence, heavy with the weight of his words. Then, with a determined nod, the king spoke. “Very well. Do what you must. Travancore rests in your hands.”
The Act of Defiance
As the sun dipped below the horizon, casting an orange glow over the battlefield, Alummoottil Channar prepared for a bold maneuver. Mounted on a majestic warhorse, he donned his armor, his urumi coiled at his side, and his sword gleaming in the fading light. Behind him were his finest warriors, each a master of Kalaripayattu, their faces painted with determination.
“Tonight,” Channar addressed his men, “we ride not just for victory, but for the honor of Travancore. We strike at the heart of the Mysorean camp, and we show Tipu that this land will never bow.”
The warriors let out a battle cry that echoed across the plains.
Under the cover of darkness, the Alummoottil warriors infiltrated Tipu’s camp. They moved like shadows, their urumis slicing through the air with deadly precision. Channar himself led the charge, his sword flashing as he cut down one Mysorean commander after another. Chaos erupted in the enemy camp as Tipu’s forces scrambled to respond.
The Clash with Tipu Sultan
As the battle raged, Channar came face-to-face with Tipu Sultan. The Sultan, mounted on a horse and clad in his distinctive attire, drew his sword. The two leaders locked eyes, their mutual disdain palpable.
“So, you’re the Alummoottil Channar,” Tipu sneered. “The one who dares defy the Tiger of Mysore.”
Channar’s response was sharp. “Our army is the travancore Lions. Good luck to you Tiger”
The clash that followed was fierce. Tipu’s skill with the sword was met with Channar’s mastery of Kalaripayattu. Sparks flew as their blades met, the sound of steel ringing through the night. Despite his ferocity, Tipu found himself on the defensive, his movements hindered by the marshy terrain.
At one point, Channar’s sword struck Tipu’s leg, causing the Sultan to lose his balance and fall into a ditch. Scrambling out, Tipu attempted to regroup, but Channar pressed on. The Sultan fell a second time, and though he eventually escaped, the injuries he sustained would plague him for the rest of his life.
Victory and Vindication
As dawn broke, the Mysorean camp lay in disarray. Tipu’s forces, demoralized and leaderless, began their retreat. The siege of Nedumkotta was over.
King Rama Varma and Dewan Raja Kesavadas stood on the walls of the fort, watching the enemy withdraw. When Channar and his warriors returned, bloodied but victorious, the king himself came forward to greet them.
“You have done more than defend our land,” Rama Varma said, his voice filled with gratitude. “You have restored our hope, our pride. Travancore owes you a debt that can never be repaid.”
Channar bowed but spoke with his usual humility. “Your Majesty, I did only what was necessary. This land, this kingdom — it is worth any sacrifice.”
The Legacy of Alummoottil
The tale of Alummoottil Channar’s defiance became legend, a story passed down through generations. The scars Tipu Sultan bore from that fateful night served as a reminder of Travancore’s indomitable spirit. And though the war ended, the bond between the king and his warriors remained unbroken, a testament to the power of unity in the face of adversity.
മലയാളം തർജ്ജമ
1791-ലെ ടിപ്പു സുൽത്താന്റെ നെടുംകോട്ടയിലെ ആക്രമണം ഒരു മാസത്തിലേറെ നീണ്ടു. ചുവർച്ചിത്രങ്ങളാൽ അലങ്കരിച്ച ചുവരുകളിൽ നിഴലുകൾ വീഴ്ത്തിയ എണ്ണ വിളക്കിന്റെ വെളിച്ചത്തിൽ രാജാവ് ധർമ്മ രാജ കാർത്തിക തിരുനാൾ രാമ വർമ്മ തന്റെ സിംഹാസനത്തിൽ ഇരുന്നു. യുദ്ധത്തിന്റെ വർദ്ധിച്ചുവരുന്ന അനിശ്ചിതത്വം അദ്ദേഹത്തിന്റെ ശാന്തത പരീക്ഷിച്ചിരുന്നു. തിരുവിതാംകൂറിന്റെ വടക്കൻ അതിർത്തി നെടുംകോട്ട, ടിപ്പു സുൽത്താന്റെ നിരന്തരമായ ആക്രമണത്തിനെതിരെ പ്രതിരോധം തുടരുന്നു. 14,000 കാലാൾപ്പടയുള്ള മൈസൂർ സൈന്യം പിൻവാങ്ങുന്നതിന്റെ ഒരു ലക്ഷണവുമില്ല.
“ദിവാൻജി” രാജാവ് വിളിച്ചു. “എന്താ വാർത്ത? നമ്മുടെ യോദ്ധാക്കൾ എത്രനാൾ പിടിച്ചുനിൽക്കും?”
ബുദ്ധി രാക്ഷസൻ ദിവാൻ കേശവദാസ് പ്രതികരിച്ചു “മഹാരാജാവേ, അവർ ധീരമായി പോരാടുകയാണ്, പക്ഷേ മനോവീര്യം തകർന്നു തുടങ്ങിയിരിക്കുന്നു. ടിപ്പുവിന്റെ പീരങ്കികൾ രാവും പകലും ദിക്കുകളെ ഭേദിക്കുന്നു. നമ്മുടെ ആയോധനശക്‌തി ക്ഷയിക്കുന്നു. നമുക്ക് പ്രതിരോധശേഷി മാത്രമല്ല; പ്രചോദനവും ആവശ്യമാണ്.”
രാജാവ് നെടുവീർപ്പിട്ടു “ആലുംമൂട്ടിലേക്ക് പോകാം. ഈ യുദ്ധത്തിന്റെ ദിശ മാറ്റാൻ കഴിയുന്ന ഒരാൾ ഉണ്ടെങ്കിൽ, അത് ആലുംമൂട്ടിൽ ചാന്നാർ ആണ്. അദ്ദേഹത്തിന്റെ യോദ്ധാക്കൾ, കളരികൾ, ഒളിയുദ്ധമുറകൾ, അതെ ഇനി നമുക്കാശ്രയം.”
ആലുംമൂട്ടിൽ കുടുംബത്തിന് ചുറ്റും പച്ചപ്പു നിറഞ്ഞ നെൽപ്പാടങ്ങളും വേമ്പനാട് കായലും. പുരാതന ആയോധനകലയായ കളരിപ്പയറ്റിൽ യോദ്ധാക്കൾ പരിശീലിക്കുന്ന കോട്ട, ആയുധസമ്പന്നമായ സങ്കേതം. വാൾ പയറ്റിന്റെ താളാത്മകമായ പ്രതിധ്വനി.
രാജാവിന്റെ രഥം മുറ്റത്തേക്ക്. ആലുംമൂട്ടിൽ ചാന്നാർ മുന്നോട്ട് വന്നു. യുദ്ധക്കളത്തിൽ ജീവിതം ഭൂരിഭാഗവും ചെലവഴിച്ച അദ്ദേഹത്തിന്റെ ശരീരപ്രകൃതി അച്ചടക്കവും ശക്തിയും പരിശീലനവും പഥ്യമാണെന്ന് വ്യക്തം. കുറുപ്പന്മാരും പണിക്കന്മാരും ചാന്നാർക്ക് ചുറ്റും.
ചാന്നാർ കുമ്പിട്ടു തൊഴുതു. “തമ്പുരാനെ, അങ്ങയുടെ സന്ദർശനം ഞങ്ങളുടെ കുടുംബം ധന്യമാക്കി.” ദിവാന്റെ കാലിൽ വാൾ വയ്ച്ചു നമസ്കരിച്ചു.
രാമവർമ്മയുടെ ശബ്ദം അസ്വസ്ഥം “ചാന്നാരെ, ടിപ്പുവിന്റെ ഉപരോധം തുടരുന്നു. യുദ്ധത്തിന്റെ ഗതി എങ്ങനെ നമുക്കനുകൂലമായി മാറ്റാം?”
ചാന്നാർ പരിശീലന സ്ഥലത്തേക്ക് ആംഗ്യം കാണിച്ചു. “തമ്പുരാനെ, ദിവാൻ അവർകളെ, നമുക്ക് ഗുരുക്കന്മാരുമായി ചർച്ച ചെയ്യാം.”
മന്ദിരത്തിന്റെ ഗംഭീരമായ ദർബാറിനുള്ളിൽ ചാന്നാർ. ദിവാനും രാജാവും ഇരുന്നു. മേശയിൽ ചുരുളുകൾ, ഭൂപടങ്ങൾ, കരുക്കൾ. ചുറ്റിനും അറുപത്തിനാല് കളരി ഗുരുക്കന്മാർ, പോർവീരന്മാർ, യോദ്ധാക്കൾ.
ദിവാൻ ചർച്ച ആരംഭിച്ചു. “ടിപ്പുവിന്റെ സൈന്യം നമ്മുടേതിനെക്കാൾ വലുതാണ്. പോരാത്തതിന് പീരങ്കികളും, കുതിരപ്പടയും. എന്താ പോംവഴി?”
ഭൂപടത്തിൽ വിരൽ ചൂണ്ടി ചാന്നാർ “മധ്യതിരുവിതാംകൂറിന്റെ ശക്തി നമ്മുടെ ഭൂഘടനയാണ്.” ജലശൃംഖലകൾ ചൂണ്ടി “നോക്കൂ - നെടുംകോട്ടയ്ക്കടുത്തുള്ള ചതുപ്പുകൾ കായലുകൾ. പരിചയമില്ലാത്ത സൈന്യത്തിന് ഇവ മരണക്കെണികളാണ്. ഗുരുക്കന്മാർക്ക് ഈ ദേശങ്ങൾ സുപരിചിതമാണ്. ടിപ്പുവിന്റെ സൈന്യത്തെ ചതുപ്പുകളിലേക്ക് ആകർഷിക്കണം. അവരുടെ പീരങ്കികളും അഗ്ന്യസ്ത്രങ്ങളും യന്ത്രത്തോക്കുകളും കവിണികളും കൽചുണ്ടുകളും ഈ ചതുപ്പു മൈതാനത്തിലെത്തിച്ച ശേഷം, വേലിയേറ്റത്തിന് സമയോചിതമായി ബണ്ടുകുൾ മുറിച്ചു നിലങ്ങൾ കായൽ ജലത്താൽ മുങ്ങിത്താഴ്ത്തണം”
ഗുരുക്കൾ ഇടപെട്ടു. “അത് മാത്രമല്ല. ടിപ്പുവിന്റെ വിതരണ ശൃംഖല നേർത്തതാണ്. അവരുടെ ജലസ്രോതസ്സുകളിൽ വിഷം വ്യാപിപ്പിക്കണം. പാതയിലെ വയലുകൾ അഗ്നിക്കിരയാക്കണം. ആഹാര ആയുധ ജീവ സ്രോതസ്സുകൾ ഒന്നൊന്നായി എല്ലാ ദിശയിലും അടക്കണം.”
രാജാവിന് ഉത്കണ്ഠ. “പീരങ്കികൾ അങ്ങനെ തടയാനാവുമോ”
നരച്ച കോമകുറുപ്പ് പുഞ്ചിരിച്ചു. “തമ്പുരാനെ, പീരങ്കി ചക്രങ്ങൾ ചതുപ്പിൽ താഴാൻ ഒരു വേലിയേറ്റം മതി. പിന്നെ വെടിമരുന്നു ശേഖരങ്ങൾ ജലസാന്ദ്രമായാൽ അവയും ഉപയോഗശൂന്യം ”
ദിവാൻ എഴുന്നേറ്റു “ഗുരുക്കന്മാരുടെ തന്ത്രങ്ങൾ ധീരമാണ്. പക്ഷേ എന്തോ, നമ്മൾ ടിപ്പുവിനെ ലാഘവത്തോടെ കാണരുത്. മലബാർ മുഴുവനും പിടിച്ചടക്കിയാണ് കൊച്ചി താണ്ടി അയാൾ വേണാട്ടിലെക്ക് വരുന്നത്”
സ്ഥിരമായ ശബ്ദത്തിൽ ചാന്നാർ “തമ്പുരാനെ, ആലുംമൂട്ടീ ചാന്നാർമാർ ഓടനാട്ടിലുള്ളപ്പ ഒരു സുൽത്താനും വേമ്പനാട് കായൽ താണ്ടില്ല. വേണാടിന്റെ ഒരു തരി മണ്ണുപോലും ടിപ്പു സ്വന്തമാക്കില്ല. അങ്ങ് ധൈര്യമായിരിക്കിൻ.”
രാജാവിനാശ്വാസം “തിരുവിതാംകൂർ നിങ്ങടെ കൈകളിലാണ്.”
യുദ്ധം
സൂര്യൻ ചക്രവാളത്തിലേക്ക് അസ്തമിച്ചു, യുദ്ധക്കളത്തിൽ ചെഞ്ചുവപ്പ്. യുദ്ധക്കുതിരയുടെ പുറത്ത് ചാന്നാർ കവചം ധരിച്ച്. വശത്ത് ഉറുമി ചുരുട്ടിയത്. മങ്ങിയ വെളിച്ചത്തിൽ വാൾ തിളങ്ങുന്നു. പിന്നിൽ ഗുരുക്കന്മാർ, യോദ്ധാക്കൾ, മറ്റു പോരാളികൾ.
“ഈ രാത്രി,” ചാന്നാർ “വിജയം മാത്രമല്ല, തിരുവിതാംകൂറിന്റെ നിശ്ചയദാർഢ്യവും, ധൈര്യവും, മനസ്സിന്റെ ദൃഢതയും മൈസൂർ പാളയത്തിന് നാം കാട്ടേണ്ടിയിരിക്കുന്നു”. സമതലങ്ങളിലുടനീളം യുദ്ധവിളി.
ഇരുട്ടിന്റെ മറവിൽ, ചാന്നാർ പട പീരങ്കികളുടെ അടുത്തെത്തി. അനേകായിരം പീരങ്കികൾ ചതുപ്പു മണ്ണിൽ പുതഞ്ഞു ഉപയോഗശൂന്യം. ഓരോന്നായി അഗ്നിക്കിരയാക്കി, യോദ്ധാക്കൾ മുൻപോട്ട്. തീയുടെയും, പുകയുടെയും മറവിൽ ടിപ്പുവിന്റെ പാളയത്തിലേക്ക് ചാന്നാർ പട നുഴഞ്ഞുകയറി.
അവരുടെ ഉറുമികൾ മാരകമായ കൃത്യതയോടെ ടിപ്പുവിന്റെ കൂലി പട്ടാളക്കാരുടെ ശിരങ്ങൾ ഛേദിച്ചു. മൈസൂർ സൈന്യാധിപന്മാരെ ഒന്നിനു പുറകെ ഒന്നായി ചാന്നാർ വെട്ടിവീഴ്ത്തി. ടിപ്പുവിന്റെ സൈന്യത്തിൽ അരാജകത്വം.
ചാന്നാർ ടിപ്പു സുൽത്താനെ തിരഞ്ഞ് കണ്ടെത്തി. സുൽത്താൻ കുതിരപ്പുറത്ത് നിന്നും ഗർജ്ജിച്ചു “ഓഹോ നീനെ ആലുംമൂട്ടിൽ ചാന്നാർ”. ടിപ്പു പരിഹസിച്ചു. “നാന് മൈസൂരിനെ ഹുലി”. ചാന്നാരുടെ മറുപടി. “തിരുവിതാംകൂർ സിംഹങ്ങളുടെ നാടാണ്. കടുവകൾക്ക് ഇവിടെ സ്ഥാനമില്ല.” ഏറ്റുമുട്ടൽ. വാളുകൾ കൂട്ടിമുട്ടുമ്പോൾ തീപ്പൊരി. രാത്രിയെ നടുക്കുന്ന ഉരുക്കിന്റെ ശബ്ദം. ക്രമേണ ടിപ്പു പ്രതിരോധത്തിലായി.
ചാന്നാരുടെ വാൾ ഒരു തവണ ടിപ്പുവിന്റെ തോളിൽ തട്ടി. സുൽത്താൻ സമനില തെറ്റി കുഴിയിൽ വീണു. സുൽത്താന്റെ പടയാളികൾ പ്രതിരോധം നടത്തി ടിപ്പുവിനെ രക്ഷപെടുത്തി. ചാന്നാർ തുടർന്നു. സുൽത്താൻ രണ്ടാമതും വീണു. കൂട്ടാളികൾ ഒരു കുതിരയിൽ ടിപ്പുവിനെ രക്ഷിച്ചു കടത്തി. ആൾബലം അനുകൂലമായതിനാൽ ചാന്നാർക്കു വീണ്ടു ടിപ്പുവിനെ ആക്രമിക്കാൻ അവസരം കിട്ടിയില്ല. (ടിപ്പു രക്ഷപ്പെട്ടെങ്കിലും, അയാൾക്ക് ലഭിച്ച പരിക്കുകൾ ജീവിതകാലം മുഴുവൻ അയാളെ കഷ്ടത്തിലാക്കി)
പ്രഭാതം. മൈസൂർ പാളയം താറുമാർ. ടിപ്പുവിന്റെ പൊടി പോലുമില്ല. നേതാവില്ലാത്ത സൈന്യം ചിന്നി ചിതറി പിൻവാങ്ങാൻ തുടങ്ങി. അങ്ങനെ നാൽപ്പതോളം നാൾ നീണ്ട 1791യിലെ നെടുംകോട്ട ഉപരോധം അവസാനിച്ചു.
രാജാവും ദിവാനും ശത്രുക്കൾ പിൻവാങ്ങുന്നത് പുഞ്ചിരിയോടെ നിരീക്ഷിച്ചു. ചാന്നാർ കുതിരപ്പുറത്തു നിന്നുമിറങ്ങി ഗുരുക്കന്മാരെ ശ്രദ്ധിച്ചു. പതിമൂന്നു ഗുരുക്കൾ ആക്രമണത്തിന് കീഴടങ്ങി. ഏഴു ഗുരുക്കന്മാർക്ക് പരിക്ക്. രക്തരൂക്ഷിതമാണെങ്കിലും ചാന്നാർ പടയെ രാജാവ് തന്നെ സ്വാഗതം ചെയ്യാൻ മുന്നോട്ടുവന്നു.
“ഭൂമിയെ സംരക്ഷിക്കുന്നതിനുപരി… “ രാമ വർമ്മ നന്ദിയോടെ പറഞ്ഞു. “നമ്മുടെ നാടിന്റെ പ്രതീക്ഷയും അഭിമാനവും അന്തസ്സും ആണ് ചാന്നാർ പുനഃസ്ഥാപിച്ചത് . ഒരിക്കലും തീരാത്ത കടപ്പാട് തിരുവിതാംകൂറിന് ചാന്നാരോട് ഉണ്ടായിരിക്കും”
ചാന്നാർ കുമ്പിട്ടു “തമ്പുരാനെ, ഞാൻ ഒരു നിമിത്തം. ഈ പ്രശംസ അർഹിക്കുന്നത് എന്റെ യോദ്ധാക്കളാണ്. ഈ ദേശം, ഈ നാട്, ഈ രാജ്യം അവരുടെ ത്യാഗത്തിന്റെയും ജീവന്റെയും ബലിദാനം മാത്രം”
അങ്ങനെ ചാന്നാരുടെ അക്രമം ഇതിഹാസമായി. തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന ഒരു വീരഗാഥ. ടിപ്പു സുൽത്താൻ ഏറ്റുവാങ്ങിയ മുറിവുകൾ തിരുവിതാംകൂറിന്റെ അജയ്യതയുടെ ഓർമ്മപ്പെടുത്തലായി. ഓടനാട്ടിലെയും വേണാട്ടിലെയും പാണന്മാരും, പുള്ളുവന്മാരും അവരുടെ കവിതകളിലും പാട്ടുകളിലും ഇന്നും ആലുംമൂട്ടിൽ ചാന്നാന്മാരുടെ ധീരതയെ പുകഴ്ത്തുന്നു.