Alummoottil®
Nalukettu: 425 years old legacy of Alummoottil


Nalukettu: 425 years old legacy of Alummoottil


. . .

Naalukettu

A riot sprang out as a result of disagreements between the authoritarian monarch of the country, Sree Anizham Thirunnal Marthandavarma King, and the Ettuveettil Pillais, the nobility of the time. King Marthandavarma often went into hiding for fear of the Ettuveettil Pillais. In such a situation, an ancient Christian family called Nellimoottil in Kannankodu had set up facilities for King Marthandavarma to stay in hiding. Around AD 1730, after the revolts of the Ettuveettil Pillais ended, King Marthandavarma returned to the palace and took over the administration. As a token of gratitude to that family, who treated him with much respect and love, he built an ‘Ettukettu’. Ettukettu is an architectural style made by joining two Nalukettu.Nalukettu is a traditional rectangular building structure in ancient family homes. In ancient times, many generations used to live in Nalukettu. There will be a courtyard open to the sky, with four sections joined together. Around the 1800s, the Nellimmoottil family began to deplete. The Nellimoottil family made the decision to sell the Ettukettu due to their dire financial circumstances. At that time, Valyakunju Shankaran Channar was the chieftain of the Alummoottil® family. When the Channar learned the news that the ettukettu constructed by the Marthandavarma King had been put up for sale, he became very interested in acquiring it.The ettukettu of Nellimoottil was acquired by Valyakunju Shankaran Channar in AD 1870 for the price of one thousand gold coins. Along with this, he also acquired another landed property called Thoppil Purayidam. The old Alummoottil® Naalukettu has been relocated to the newly acquired property. Following that, the Nellimoottil family’s ettukettu was brought and established at the location of the prior naalukettu.Ettukettu was installed on the right side of the present Alummoottil® meda. After the meda was built, the women of Alummoottil® lived in naalukettu, and men lived in the meda. Ettukettu was entirely made of wood. Over time, a few parts of this old building have deteriorated. Only Naalukettu is currently located in the residence. On entering the Alummoottil® family’s Naalukettu, we find many nira and puras made solely of wood. Naalukettu of Alummoottil® also includes many chambers with facilities for storing large quantities of paddy. It is also said that this Naalukettu had a unique chamber where the family’s wealth was kept.The lock and key system in this chamber included up to four locks.

നാലുകെട്ട്

സ്വേച്ഛാധിപത്യ ശൈലിയിൽ രാജ്യം ഭരിച്ചിരുന്ന ശ്രീ അനിഴം തിരുന്നാൾ മാർത്താണ്ഡവർമ മഹാരാജാവും അക്കാലത്തെ പ്രഭുക്കന്മാരായിരുന്ന എട്ടുവീട്ടിൽ പിള്ളമാരും തമ്മിൽ നിലനിന്നിരുന്ന തർക്കങ്ങൾ കലാപത്തിൽ കലാശിച്ചു .എട്ടുവീട്ടിൽ പിള്ളമാരെ ഭയന്ന് മാർത്താണ്ഡവർമ്മ രാജാവ് പലപ്പോഴും ഒളിവിൽ പോയിരുന്നു.അങ്ങനെ ഉള്ള ഒരു സാഹചര്യത്തിൽ കണ്ണങ്കോട് ദേശത്തെ നെല്ലിമൂട്ടിൽ എന്ന പ്രാചീന ക്രിസ്തീയ കുടുംബം മാർത്താണ്ഡവർമ രാജാവിന് ഒളിവിൽ താമസിയ്ക്കുവാനുള്ള സൗകര്യങ്ങൾ ഒരുക്കി കൊടുത്തിരുന്നു. ഏതാണ്ട് AD 1730-നോടനുബന്ധിച്ചു എട്ടുവീട്ടിൽ പിള്ളമാരുടെ കലാപങ്ങൾക്ക് ശേഷം മാർത്താണ്ഡവർമ മഹാരാജാവ് തിരികെ കൊട്ടാരത്തിൽ എത്തി ഭരണം ഏറ്റെടുത്തു .വളരെയധികം ബഹുമാനത്തോടെയും സ്നേഹത്തോടെയും തന്നെ പരിചരിച്ചിരുന്ന ആ കുടുംബത്തിന് നന്ദിസൂചകമായി ഒരു ‘എട്ടുകെട്ട്’ പണിഞ്ഞു കൊടുക്കുകയും ചെയ്തു .രണ്ടു നാലുകെട്ടുകൾ ചേർത്തു നിർമ്മിക്കുന്ന ഒരു വാസ്തു വിദ്യാരീതിയാണ് എട്ടുകെട്ട്.പുരാതന തറവാടുകളുടെ ദീർഘചതുരാകൃതിയിലുള്ള ഒരു പരമ്പരാഗത നിർമ്മാണ ഘടനയാണ് നാലുകെട്ട്. പണ്ട് കാലത്തു നിരവധി തലമുറകൾ നാലുകെട്ടുകളിൽ താമസിച്ചിരുന്നു. നാല് കെട്ടുകൾ ഒന്നിച്ചുചേർന്ന് ആകാശത്തേക്ക് തുറന്നിരിക്കുന്ന ഒരു മുറ്റമാണ് ആണ് ഇതിൽ ഉണ്ടാകുക .ഉദ്ദേശം 1800-കളിൽ നെല്ലിമ്മൂട്ടിൽ കുടുംബം ക്ഷയിച്ചു തുടങ്ങി .കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്ന നെല്ലിമൂട്ടിൽ കുടുംബം എട്ടുകെട്ടു വിൽക്കുവാൻ തീരുമാനിച്ചു .അന്ന് ആലുംമൂട്ടിൽ കാരണവ സ്ഥാനം വഹിച്ചിരുന്നത് വല്യകുഞ്ഞു ശങ്കരൻ ചാന്നാർ ആയിരുന്നു.മാർത്താണ്ഡവർമ്മ മഹാരാജാവിന്‍റെ നേതൃത്വത്തിൽ നിർമ്മിച്ച എട്ടുകെട്ടിന്‍റെ വില്പന അറിഞ്ഞ ചാന്നാർക്ക് വളരെയധികം താല്പര്യം തോന്നുകയും അത് സ്വന്തമാക്കാൻ തീരുമാനിയ്ക്കുകയും ചെയ്തു .AD 1870-ൽ ആയിരം പൊൻപണം വില നൽകി വല്യകുഞ്ഞു ശങ്കരൻ ചാന്നാർ നെല്ലിമൂട്ടിൽ എട്ടുകെട്ട് സ്വന്തമാക്കി. ഇതോടൊപ്പം തന്നെ മറ്റൊരു ഭൂസ്വത്തായ തോപ്പിൽ പുരയിടവും അദ്ദേഹം സ്വന്തമാക്കിയിരുന്നു.അന്ന് വരെ അവർ താമസിച്ചുകൊണ്ടിരുന്ന ആലുംമൂട്ടിൽ നാലുകെട്ടിനെ പുതിയതായി സ്വന്തമാക്കിയ തോപ്പിൽ പുരയിടത്തിലേയ്ക്ക് മാറ്റി നിർമ്മിച്ചു .ശേഷം,ആ നാലുകെട്ട് നിന്നിരുന്ന സ്ഥലത്തു നെല്ലിമ്മൂട്ടിലെ എട്ടുകെട്ടു കൊണ്ട് വന്നു സ്ഥാപിച്ചു.ഇപ്പോഴത്തെ ആലുംമൂട്ടിൽ തറവാട്ടിലെ മേടയുടെ വലതു ഭാഗത്തായാണ് എട്ടുകെട്ട് സ്ഥാപിച്ചത് .വർഷങ്ങൾക്കിപ്പുറം ,മേടയുടെ നിർമ്മാണത്തിന് ശേഷം ആലുമൂട്ടിലെ പുരുഷന്മാർ മേടയിലും സ്ത്രീജനങ്ങൾ ഈ എട്ടുകെട്ടിലുമായിരുന്നു താമസിച്ചിരുന്നത്.പൂർണമായും തടി കൊണ്ടായിരുന്നു എട്ടുകെട്ട് നിർമ്മിച്ചിരുന്നത് .വളരെയധികം പഴക്കമുള്ള ഈ കെട്ടിടത്തിന്‍റെ കുറച്ചു ഭാഗങ്ങൾക്ക് കാലക്രമേണ ഭംഗം സംഭവിച്ചു.നിലവിൽ നാലുകെട്ട് മാത്രമാണ് തറവാട്ടിൽ സ്ഥിതി ചെയുന്നത് .ആലുംമൂട്ടിൽ തറവാടിന്‍റെ നാലുകെട്ടിന്‍റെ അകത്തേയ്ക്ക് പ്രവേശിക്കുമ്പോൾ മുഴുവനായും തടിയിൽ നിർമ്മിതമായ ധാരാളം നിരയും പുരയും നമുക്ക് കാണാവുന്നതാണ്.വളരെ വലിയ തോതിൽ ഉള്ള നെല്ല് സംഭരിയ്ക്കാൻ സൗകര്യങ്ങൾ ഉള്ള ധാരാളം അറകളും ആലുംമൂട്ടിൽ നാലുകെട്ടിന്‍റെ ഉള്ളിൽ ഉണ്ട് .ഈ നാലുകെട്ടിന്‍റെ ഒരു പ്രത്യേക അറയിൽ കുടുംബത്തിന്‍റെ ധനം സൂക്ഷിച്ചിരുന്നു എന്നും പറയപ്പെടുന്നു .വിശേഷപ്പെട്ട ആ അറ പൂട്ടിയിരുന്ന താഴിൽ നാല് പൂട്ട് വരെ ഉണ്ടായിരുന്നു.

. . .

Feel free to share!
Nalukettu: 425 years old legacy of Alummoottil
Craftmanship Of Alummoottil Estates
Craftmanship Of Alummoottil Estates
Kolam Thullal And Alummoottil Kalari
Kolam Thullal And Alummoottil Kalari
01 Latest News Of Tharavad
01 Latest News Of Tharavad
Challenging Transport Of Nalukettu
Challenging Transport Of Nalukettu
Curse Of The Barking Dog
Curse Of The Barking Dog