Alummoottil®
Meda, the Alummoottil Mansion that inspired generations


Meda, the Alummoottil Mansion that inspired generations


. . .

Nestled within the Alappuzha district of Kerala, in the serene village of Muttam, Meda, a magnificent edifice stood bearing eloquent witness to the grandeur of history, culture, and architectural splendor. Erected in 1906 by Kochu Kunju Channar III, this mansion transcended mere bricks and mortar, embodying not just the illustrious past of the Alummoottil family, but the very essence of an era. In 2023, meda a silent sentinel to the passage of time and a repository of countless memories, was tragically laid to rest. With its demise, the curtain fell on a chapter that spanned a remarkable one hundred and twenty years, marking the end of an epoch.

കേരളത്തിലെ ആലപ്പുഴ ജില്ലയിൽ മുട്ടം എന്ന ഗ്രാമത്തിൽ, ചരിത്രത്തിൻ്റെയും സംസ്‌കാരത്തിൻ്റെയും വാസ്തുവിദ്യാ വൈഭവത്തിൻ്റെയും സാക്ഷ്യമായ ഒരു നിർമ്മിതി ആണ് മേട. ൧൯൦൬യിൽ കൊച്ചു കുഞ്ഞു ചാന്നാർ മൂന്നാമൻ പണികഴിപ്പിച്ച ഈ മാളിക, ആലുംമൂട്ടിൽ തറവാടിന്റെ മുഖച്ഛായ മാത്രമായിരുന്നില്ല; മറിച്ചു ഒരു യുഗത്തിൻ്റെ പ്രതീകമായിരുന്നു. അനേക ഓർമ്മകളുടെ കലവറയായി കാലത്തിൻ്റെ നിശ്ശബ്ദ സാക്ഷിയായിരുന്ന ഈ കെട്ടിടം ൨൦൨൩യിൽ നശിപ്പിക്കപ്പെട്ടു. നൂറ്റിയിരുപത് കൊല്ലത്തെ അധ്യായത്തിനു ഇതോടെ തിരശ്ശില വീണു.

alummoottil meda manichitrathazhu chandramukhi

The blood-stained history of Meda begins during the era of the Kochu Kunju Channar III. Channar, who shared close ties with the Sreemoolam Thirunal Maharaja and the revered Divan Gopalachari & Rajagopalachari, ruled the ancestral home with an iron fist. During this time, the eldest son of Narayani Channatti, AP Sreedharan Channar, his nephew, was frequently scorned and belittled by his uncle, the powerful patriarch, leading to the growth of deep-seated animosity and resentment within the family.

രക്‌തരൂക്ഷിതമായ മേടയുടെ ചരിത്രം തുടങ്ങുന്നത് ഉഗ്രപ്രതാപിയായ കൊച്ചു കുഞ്ഞു ചാന്നാർ മൂന്നാമന്റെ കാരണവ കാലത്താണ്. ശ്രീമൂലം തിരുനാൾ രാജാവിനോടും, ഗോപാലാചാരി / രാജഗോപാലാചാരി എന്ന ദിവാരോടും അടുത്ത ബന്ധം ഉണ്ടായിരുന്ന ചാന്നാർ, തറവാട് സ്വേച്ഛാധിപത്യത്തോടെ നയിക്കുന്ന കാലം. പെങ്ങൾ നാരായണി ചാന്നാട്ടിയുടെ മൂത്ത മകനായ അപ് ശ്രീധരൻ ചാന്നാരെ പലതവണ അമ്മാവനായ കാരണവർ നിന്ദിക്കുകയും തൃണവൽക്കരിക്കുകയും ചെയ്യുന്നത്, തറവാടിനുള്ളിൽ വൈരവും വിദ്വെഷവും വളരാൻ ഇടയാക്കി.

alummoottil meda manichitrathazhu chandramukhi

On a fateful night in 1920, Kochu Kunju Channar III was murdered in the Meda. During the era of British rule, the police officers appointed by the Diwan, with insufficient evidence, implicated Sreedharan Channar in the crime—this is what the family still firmly believes. In a time when capital punishment cases typically drags on for years, the court sentenced Sreedharan Channar to death within three years. Alummoottil family, entwined in the complex threads of the law, was forced to separate.

1920 ഒരു രാത്രിയിൽ കൊച്ചു കുഞ്ഞു ചാന്നാർ മൂന്നാമൻ മേടയിൽ വെച്ചു കൊല്ലപ്പെട്ടു. ബ്രിട്ടീഷ് ഭരണം നിലനിന്ന ആകാലത്, ദിവാൻ നിയോഗിച്ച പോലീസ് ഉദ്യോഗസ്റ്റർ ശ്രീധരൻ ചാന്നാരെ തെളിവുകൾ കുറവായിട്ടു കൂടെ പെടുത്തുകയായിരുന്നു എന്നാണ് കുടുംബക്കാർ ഇപ്പോഴും വിശ്വസിക്കുന്നത്. സാധാരണ വർഷങ്ങൾ എടുത്തു വധ ശിക്ഷ നടത്തുന്ന നീതിപീഠം, വെറും മൂന്ന് വർഷത്തിനുള്ളിൽ ശ്രീധരൻ ചാന്നാരെ തൂക്കിക്കൊല്ലുകയുണ്ടായി. അതോടെ നിയമ നൂലാമാലകളിൽ പെട്ട ആലുംമൂട്ടിൽ കുടുംബം ഭാഗം വെച്ചു പിരിയുകയായിരുന്നു.

alummoottil meda manichitrathazhu chandramukhi

Thus, the estate became the share of Chellamma and, after her passing, came under the dominion of her descendants. Among them, the male heirs of the family, excluded their sister Sharada from Alummoottil inheritance in 2017. It was only after this that the estate came under the ownership of Chellama’s sons that the meda was demolished.

അതോട് മേട അപ് ചെല്ലമ്മയുടെ ഓഹരിയാവുകയും, ചെല്ലമ്മയുടെ മരണശേഷം അവരുടെ സന്തതികളുടെ അധീനതയിലാവുകയും ചെയ്തു. ഇതിൽ ചെല്ലമ്മയുടെ പെൺ സന്തതിയായ ശാരദയുടെ മക്കളെ, ആലുംമൂട്ടിൽ സ്വത്തുവകകളിൽ നിന്ന് ൨൦൧൭ഇത് ആൺ സന്ദാദികൾ ഒഴിവാക്കി. ഇതിനു ശേഷമാണ് ഇവരുടെ നേതൃത്തത്തിൽ മേട നശിപ്പിക്കുന്നതും.

The estate of Meda, a symbol of traditional Kerala architecture blended with colonial influences, stood as a testament to the awe-inspiring social and economic stature of the Alummoottil family. In a time when the Ezhava community endured great hardships, the prosperity and grandeur of this Ezhava family remain an enigma that history has yet to unravel.

പരമ്പരാഗത കേരളീയ വാസ്തുവിദ്യയുടെയും കൊളോണിയൽ സ്വാധീനത്തിൻ്റെയും പ്രതീകമായ മേട ആലുംമൂട്ടിൽ കുടുംബത്തിൻ്റെ സാമൂഹിക-സാമ്പത്തിക നിലയുടെ വിസ്മയമാണ്. ഈഴവ സമുദായം യാതനകൾ സഹിക്കുന്ന കാലത്തു ഈ ഈഴവ കുടുംബം എങ്ങനെ ഇത്ര പ്രതാപത്തിൽ കഴിഞ്ഞിരുന്നു എന്നത് ചരിത്രത്തിന് ഉത്തരം കണ്ടെത്താൻ കഴിയാത്ത ഒരു പ്രശ്നമാണ്.

Meda was constructed with a focus on natural ventilation and coolness, utilizing locally sourced materials. This grand complex, which hosted numerous family gatherings, cultural events, and religious ceremonies, is blessed by the footsteps of Sree Narayana Gurudevan. It also served as an inspiration for the verses of Kumaran Asan.

പ്രകൃതിദത്ത വായുസഞ്ചാരത്തിനും തണുപ്പിനും ഊന്നൽ നൽകി പ്രാദേശികമായി ലഭിക്കുന്ന വസ്തുക്കൾ ഉപയോഗിച്ചാണ് മേടയുടെ ഘടന. നിരവധി കുടുംബ സമ്മേളനങ്ങൾ, സാംസ്കാരിക പരിപാടികൾ, മതപരമായ ചടങ്ങുകൾ എന്നിവ നടന്ന ഈ സമുച്ചയം ശ്രീനാരായണ ഗുരുദേവന്റെ പാദസ്പർശത്താൽ അനുഗ്രഹീതീതമാണ്. കുമാരനാശാന്റെ ഈ വരികൾക്കും മേട പ്രചോദനം നൽകി.

It is said that the passage of time and the relentless tides of history gradually eroded the grandeur of the Meda, leading to its decline. Despite the efforts of heritage enthusiasts and family members to preserve it, those in ownership were intent only on demolishing the Meda particularly to destroy the archway built by Channar.

വർഷങ്ങൾ കഴിഞാപ്പിൽ കാലത്തിൻ്റെ വേലിയേറ്റം ആലുംമൂട്ടിൽ മേടയെ ക്ഷയിപ്പിച്ചു എന്നതാണ് മേട നശിപ്പിക്കാൻ കാരണമായി പറയപ്പെടുന്നത്. മേടയെ സംരക്ഷിക്കാൻ പൈതൃക snehikalum കുടുംബാംഗങ്ങളും ശ്രമിച്ചിട്ടും, അതിന്റെ അധികാരം കൈയാളുന്ന adhikarikalkku മേട പൊളിക്കുകയും ചാന്നാർ പണിഞ്ഞ താഴെ കാണിച്ചിരിക്കുന്ന കമാനം നശിപ്പിക്കുകയും maatram ആയിരുന്നു ലക്‌ഷ്യം.

The destruction of the Alummoottil Meadayil estate brought widespread sorrow, not only among the family members but also within the local community. The fragile nature of cultural heritage and the challenges of preservation in the face of modernization and economic pressures led to the surrender of its owners. With the estate demolished, the spirit of the Meda now lives on only in the hearts of those who cherish its history and traditions.

ആലുംമൂട്ടിൽ മേട തകർത്തത് വീട്ടുകാരിൽ മാത്രമല്ല നാട്ടുകാരിലും വ്യാപകമായ ദു:ഖമുണ്ടാക്കി. സാംസ്കാരിക പൈതൃകത്തിൻ്റെ ദുർബ്ബല സ്വഭാവത്തെക്കുറിച്ചും ആധുനികവൽക്കരണത്തിൻ്റെയും സാമ്പത്തിക സമ്മർദങ്ങളുടെയും പശ്ചാത്തലത്തിൽ മേട സംരക്ഷിക്കുന്നതിലെ വെല്ലുവിളിയുടെ മുൻപിൽ ഉടമകൾ അടിയറവു പറഞ്ഞു. നശിപ്പിച്ചതോടെ, മേട ഉൾക്കൊള്ളുന്ന ചരിത്രത്തെയും പാരമ്പര്യങ്ങളെയും നെഞ്ചേറ്റുന്നവരുടെ ഹൃദയങ്ങളിൽ മാത്രം ആ മാളികയുടെ ആത്മാവ് നിലനിൽക്കുന്നു.

The demolition of the Alummoottil Meda sparked considerable unrest locally. Unfortunately, even the leaders of the Ezhava community did not oppose this decision. This heritage, which could have served as a source of learning and inspiration for future generations, was thus lost to the ravages of time.

ആലുംമൂട്ടിൽ മേടയുടെ പൊളിക്കൽ വളരെയധികം പ്രക്ഷോഭങ്ങൾക്ക് തുടക്കം കുറിച്ച്. നിർഭാഗ്യവശാൽ ഈഴവ സമുദായ നേതാക്കളും ഈ തീരുമാനത്തെ എതിർത്തില്ല. ഭാവിതലമുറയ്ക്ക് ഭൂതകാലത്തിൽ നിന്ന് പഠിക്കാനും പ്രചോദനം നൽകാനും കഴിയുമെന്നിരുന്ന ഈ പൈതൃകം അതോടെ കാലത്തിനിരയാവുകയും ചെയ്തു.

. . .

Feel free to share!
Meda, the Alummoottil Mansion that inspired generations
Kalaripayattu The Martial Art That Heals
Kalaripayattu The Martial Art That Heals
Brothers And Vettu Kandam
Brothers And Vettu Kandam
How The Tharavad Was Formed
How The Tharavad Was Formed
Kalaripayattu And Garudan
Kalaripayattu And Garudan
Night Of Murder 1921 March 8
Night Of Murder 1921 March 8