Meda Construction

alummoottil meda manichitrathazhu chandramukhi

The Meda (translation is Manor or Mansion) is a lofty structure that stands about 90 foot tall. It resembles a European building than a typical South Indian construction. It was built in 1906, and it took 2 years to complete. The construction was spearheaded by Kochu Kunju Channar.

മലയാളത്തിൽ, “മേട” സാധാരണയായി ഒരു വലിയ പൂർവ്വിക പരമ്പരാഗത ഭവനത്തെ സൂചിപ്പിക്കുന്നു. ആലുംമൂട്ടിൽ മേട (വിവർത്തനം മാളിക, അല്ലെങ്കിൽ കൊട്ടാരം) ഏകദേശം 90 അടി ഉയരമുള്ള ഒരു കെട്ടിടമാണ്. ഒരു സാധാരണ ദക്ഷിണേന്ത്യൻ നിർമ്മാണത്തേക്കാൾ, യൂറോപ്യൻ വസ്തുവിദ്യയോട് ഈ സമുച്ചയത്തിന് സാമ്യതയുണ്ട്. 1906ൽ നിർമ്മിച്ചതാണ് ആലുംമൂട്ടിൽ മേട. പൂർത്തിയാക്കാൻ 2 വർഷമെടുത്തു. കൊച്ചുകുഞ്ഞ് ചാന്നാരുടെ കാരണവഭരണകാലത്താണ് ഇതിന്റെ നിർമാണം പൂർത്തീകരിച്ചത്.

alummoottil meda manichitrathazhu chandramukhi

Unfortunately, he was killed a few years later in this building. Owing to construction materials at the time, it was made from Kummayam (slaked lime) and wood, which are both not durable materials either independently or in combination, in the harsh monsoon climate of southern Kerala. The massive edifice withstood the test of time, but by the early 21st century started showing structural weaknesses.

നിർഭാഗ്യവശാൽ, കുറച്ച് വർഷങ്ങൾക്ക് ശേഷം അദ്ദേഹം ഈ കെട്ടിടത്തിൽ കൊല്ലപ്പെട്ടു. അക്കാലത്തെ നിർമ്മാണഘടകങ്ങൾ കുമ്മായം (ചുണ്ണാമ്പ്), മരം എന്നിവ തെക്കൻ കേരളത്തിലെ കഠിനമായ മഴകാലാവസ്ഥയിൽ പെട്ടന്ന് കേടുവരുന്നവയാണ്. എന്നാൽ പോലും ഏതാണ്ട് നൂറ്റിയിരുപത്തിയഞ്ച് വർഷം മേട സമയത്തിന്റെ പരീക്ഷണത്തെ ചെറുത്തു. പക്ഷേ ഈ കെട്ടിടം 21-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഘടനപരമായ ബലഹീനതകൾ കാണിക്കാൻ തുടങ്ങി.

alummoottil meda manichitrathazhu chandramukhi

Please note, Alummoottil® Meda was replaced with a new structure in 2023. If your intention is to see the orginal Meda, we regret to inform you that the original Meda does not exist anymore. We invite you to visit the Naalukett and the Nelpura.

പൊതുജനങ്ങളുടെ ശ്രദ്ധക്ക്. ആലുംമൂട്ടിൽ മേട 2023-ൽ പൊളിച്ചു പുതിയ ഒരു കെട്ടിടം നിർമ്മിച്ചു. മേട സന്ദർശിക്കുകയാണ് നിങ്ങളുടെ ഉദ്ദേശമെങ്കിൽ, മേട ഇപ്പോൾ നിലവിലില്ല എന്ന് നിങ്ങളെ അറിയിക്കുന്നതിൽ ഖേദിക്കുന്നു. നാലുകെട്ട്, നെല്പുര എന്നിവ ഇപ്പോഴും കാണാൻ നിങ്ങളെ ക്ഷണിക്കുന്നു.

alummoottil meda manichitrathazhu chandramukhi

The Meda has invaluable items such as a bison head, the antlers of a deer, table carved out of single piece of rosewood, large brass utensils capable of cooking for hundreds at a time, sandalwood cots and ornamental chairs.

ഈട്ടിയുടെ ഒറ്റതടിയിൽ കൊത്തിയെടുത്ത മേശ, കാട്ടുപോത്തിന്റെ കൊമ്പുകൾ, മങ്കൊമ്പുകൾ, നൂറുകണക്കിനാളുകൾക്ക് ഒരേസമയം പാചകം ചെയ്യാൻ കഴിയുന്ന വലിയ പിച്ചള പാത്രങ്ങൾ, ചന്ദനത്തടികൾ, അലങ്കാര കസേരകൾ എന്നിങ്ങനെ വിലമതിക്കാനാകാത്ത സാധനങ്ങൾ മേടയിലുണ്ട്.

alummoottil meda manichitrathazhu chandramukhi

The following is a video about the Meda on YouTube by Manorama News (courtesy)

ആലുംമൂട്ടിൽ മേടയും മണിച്ചിത്രത്താഴും

തെക്കിനിയിലെ കാരണവർ ജീവിച്ചിരുന്നു എന്ന് വിശ്വസിക്കുന്ന ആലുംമൂട്ടിൽ മേട. തെക്കിനിയെന്നും കാരണവരെന്നും ഒക്കെ കേൾക്കുമ്പോൾ മലയാളിയുടെ മനസിലേക്ക് ഒരു ചിലങ്കയുടെ ശബ്‌ദവും കൂടി ഓടിയെത്തും. അതെ, പ്രതികാര ദാഹിയായ നാഗവല്ലിയുടെയും കാരണവരുടെയും കഥയുടെ മണിച്ചിത്രത്താഴ് മധു മുട്ടത്തിനു ലഭിക്കുന്നത് ഇവിടെ നിന്നാണ്. മലയാളത്തിലെ എക്കാലത്തെയും മികച്ച സൈക്കോ ത്രില്ലറായ മണിച്ചിത്രത്താഴിനും ഈ ആലുംമൂട്ടിൽ മേടയ്ക്കും തമ്മിൽ അഭേദ്യമായ ഒരു ബന്ധം ഉണ്ട്. ശങ്കരൻ തമ്പിയുടെ രക്തത്തിനായി ദാഹിച്ചലയുന്ന നർത്തകിയായ നാഗവല്ലിയുടെ ദുരാത്മാവിനെ മണിച്ചിത്രത്താഴിൽ കണ്ടു.

എന്നാൽ ആലുംമൂട്ടിൽ മേടയ്ക്കു പറയാനുള്ളത് കൊച്ചുകുഞ്ഞു ചാന്നാർ എന്ന കാരണവരുടെ അരുംകൊലയുടെ കഥയാണ്. കൊച്ചുകുഞ്ഞു ചാന്നാരാണ് ശങ്കരൻതമ്പി എന്ന കഥാപാത്രത്തിന് പ്രചോദനമായത്. ചാന്നാർ തറവാട്ടിലെ പതിനൊന്നാമത്തെ കാരണവരായിരുന്നു കൊച്ചുകുഞ്ഞു ചാന്നാർ. ഇന്നത്തെ മേട പണിതത് കൊച്ചുകുഞ്ഞിന്റെ കാലത്താണ്. ഉഗ്രപ്രതാപിയായി കാരണവർ വാഴുന്ന കാലം. മേടയിൽ മരുമക്കത്തായം അവസാനിപ്പിച്ചു മക്കത്തായം തുടങ്ങാൻ പോകുന്നു എന്നൊരു ശ്രുതി പരന്നു. “ഈ കുടുംബത്തിൽ ഒരു കൊലപാതകം മാത്രമേ നടന്നിട്ടുള്ളൂ. അത് നടന്നതിന്റെ പശ്ചാത്തലം എന്താന്ന് വച്ചാൽ, മരുമക്കത്തായതിൽ നിന്ന് മക്കത്തായത്തിലേക്ക് മാറുന്ന സമയത്തു ഇവിടെ ഉണ്ടായിരുന്നത് ഈ കൊല്ലപ്പെട്ട ചാന്നാരുടെ മരുമക്കളായിരുന്നു. മക്കത്തായം വന്നാൽ സ്വത്ത് മക്കൾക്ക് പോകും എന്നുള്ള പ്രശ്നം മൂലമാണ് അമ്മാവനായ കാരണവരെ മരുമക്കൾ ചേർന്ന് കൊലപാതകം നടത്തിയത്” (ആലുംമൂട്ടിൽ മേടയിലെ കുടുംബാംഗമായ അനിൽകുമാർ ടി പറയുന്നു). ഇരുട്ടിന്റെ മറവിൽ ചതിയിലൂടെ കൊച്ചുകുഞ്ഞു ചാന്നാർ എന്ന പ്രതാപശാലിയെ മരുമക്കൾ വെട്ടിനുറുക്കി. സുഹൃത്തിനെ വകവരുത്തിയ മൂത്തമരുമകനു രാജാവ് വധശിക്ഷ വിധിച്ചു. മുട്ടം എന്ന ഗ്രാമത്തെ നടുക്കിയ കൊലപാതകം പിന്നീട് മുത്തശ്ശിക്കഥയായി.

“നമ്മുടെ മധു മുട്ടം എഴുതിയ മണിച്ചിത്രത്താഴുമായുള്ള കഥയുടെ ബന്ധം എന്താണെന്നു ചോദിച്ചു കഴിഞ്ഞാൽ, ഈ കുടുംബത്തിലെ അംഗമായിരുന്നു മധു സർ എന്ന് പറയുന്ന മധു മുട്ടം. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ രചനയെ അത് സ്വാധീനിച്ചിരിക്കാൻ സാധ്യതയുണ്ട്. പല മീഡിയയിലും പറയുന്ന പോലെ ഇവിടെ ഒരു സ്ത്രീ കൊലപാതകമോ അല്ലെങ്കിൽ ജോലിക്കാരിയുടെ കൊലപാതകമോ ഒന്നും തന്നെ നടന്നിട്ടില്ല. ഇവിടെ ആകെ നടന്നിരിക്കുന്നത് ഈ ചാന്നാരെ കൊന്ന ഒരു സംഭവം മാത്രമേ ഉള്ളു” (ആലുംമൂട്ടിൽ മേടയിലെ കുടുംബാംഗമായ അനിൽകുമാർ ടി പറയുന്നു).

പഴങ്കഥകൾ കേട്ടുവളർന്ന ഗംഗയുടെ ഏവൂർ എന്ന ഗ്രാമത്തിനു അടുത്തുതന്നെയാണ് ആലുംമൂട്ടിൽ മേടയുമുള്ളത്. ആലപ്പുഴയിലെ നങ്യാർകുളങ്ങരയിൽ നിന്നും മാവേലിക്കരയിലേക്ക് വരുന്ന വഴിയിൽ മുട്ടം എന്ന കൊച്ചു ഗ്രാമത്തിൽ പഴമയുടെ തലയെടുപ്പോടെ ഉയർന്നു നിൽക്കുന്ന മേട കാണാം. അരുംകൊലയുടെ മൂകസാക്ഷിയായി ആലുംമൂട്ടിൽ മേട ഇന്നും നിലകൊള്ളുന്നു. പോയകാല പ്രൗഢിയുടെ സ്മാരകമായി.