. . .
Alummoottil is Unfairly Closed to Public against the wishes of all the family members. ആലുമൂട്ടിലേക്ക് പബ്ലിക്ക് പ്രവേശനം ന്യായരഹിതമായി നിരോധിച്ചിരിക്കുകയാണ്. ഇത് ആലുംമൂട്ടിൽ കുടുംബാംഗങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെയാണ്.
Alummoottil family members apologizes to the public for this inconvenience. പൊതു ജനങ്ങൾക്ക് ഉണ്ടാവുന്ന അസൗകര്യത്തിൽ കുടുംബത്തിന്റെ പേരിൽ ഞങ്ങൾ ക്ഷമ ചോദിക്കുന്നു. When it is open again, we will inform you and welcome you to our home. തുറക്കുമ്പോൾ തീർച്ചയായും നിങ്ങളെ അറിയിക്കുകയും വരവേൽക്കുകയും ചെയ്യുമെന്ന് ഉറപ്പ് നൽകുന്നു.
Muttom, Alappuzha August 10, 2024
The Alummoottil Trust, under the leadership of Managing Trustee Ramesh Chandran, is currently under scrutiny following recent developments related to entry to the Alummoottil property by its rightful owners. Despite earlier announcements in publications such as Manorama and Mathrubhumi indicating that the property was open for public visits, the estate remains inaccessible, even to members of the Alummoottil family, with signage warning of dogs on the premises.
ആലുമൂട്ടിൽ ട്രസ്റ്റിന്റെ മാനേജിംഗ് ട്രസ്റ്റി രമേശ് ചന്ദ്രൻ നേരിടുന്ന വിമർശനം ശക്തമാകുന്നു. മനോരമയും മാതൃഭൂമിയും ഉൾപ്പെടെയുള്ള പ്രസിദ്ധീകരണങ്ങളിൽ ആലുമൂട്ടിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ടെന്ന് പ്രഖ്യാപിച്ചിട്ടും, ഇപ്പോഴും ആലുമൂട്ടിൽ പൂട്ടിയിരിക്കുകയാണ്. ആലുമൂട്ടിൽ കുടുംബാംഗങ്ങൾക്കു പോലും പ്രവേശനം നിഷേധിക്കുന്ന സാഹചര്യം ആണ് നിലവിൽ. നായകളുള്ളതായി മുന്നറിയിപ്പുകൾ നൽകുന്ന ബോർഡുകൾ സ്ഥാപിച്ചു ഗേറ്റ് സ്ഥിരമായി പൂട്ടിയിട്ടിരിക്കുകയാണ്.
On August 9, 2024, a recognized beneficiary of the Alummoottil Trust, who is the grandson of Chellamma Channaty and has deep familial ties to the estate, was reportedly denied entry to the property. Furthermore, it is alleged that the beneficiary was subjected to assault by individuals purportedly acting on the instructions of the Managing Trustee.
2024 ആഗസ്റ്റ് 9-ന്, ആലുമൂട്ടിൽ ട്രസ്റ്റിലെ അംഗീകൃത ബെനിഫിഷ്യറിയും, ചെല്ലമ്മ ചണാട്ടിയുടെ പേരക്കുട്ടിയുമായ വ്യക്തിയെ സ്ഥലം സന്ദർശിക്കാൻ അനുവദിച്ചില്ലെന്ന് റിപ്പോർട്ടുകളുണ്ട്. മാനേജിങ് ട്രസ്റ്റിയുടെയും പത്നി ജിജി രമേശന്റെയും നിർദ്ദേശങ്ങൾ പ്രകാരം പ്രവർത്തിച്ച ഗുണ്ടകൾ അദ്ദേഹത്തെ അക്രമത്തിന് ഇരയാക്കിയതായും ആരോപണമുണ്ട്.
The Managing Trustee is currently facing allegations concerning the disappearance of several valuables from the estate. In response to these allegations, it appears that access to the property is being restricted, not only to the public but also to other family members with rightful claims to the estate. Additionally, there are reports that work supervisors at Alummoottil have been directed to file false FIRs against visitors.
ആലുമൂട്ടിൽ പുരയിടങ്ങളിലും കെട്ടിടങ്ങളിൽ നിന്നും വിലപിടിപ്പുള്ള വസ്തുക്കൾ അപ്രത്യക്ഷമാകുന്നതുമായി ബന്ധപ്പെട്ട്, ട്രസ്റ്റി രമേശ് ചന്ദ്രൻ നേരിടുന്ന ആരോപണങ്ങൾ ആണ് അവകാശികൾക്ക് പോലും അനുവാദം രമേശ് ചന്ദ്രൻ നിഷേധിക്കുന്നത് എന്ന് പരക്കെ അഭ്യൂഹം. അവകാശികൾ പലരും ഈ വിലപിടിപ്പുള്ള വസ്തുക്കളുടെ തിരോധാനത്തിൽ രമേശ് ചന്ദ്രന്റെ പങ്ക് ചോദ്യം ചെയ്തു എന്നാണ് അറിയാൻ കഴിഞ്ഞത്. ആലുമൂട്ടിൽ സ്ഥലം സന്ദർശിക്കുന്നവർക്കെതിരെ വ്യാജ എഫ്ഐആറുകൾ ഫയൽ ചെയ്യുന്നതിന് മാനേജിങ് ട്രസ്റ്റി ജോലിക്കാർക്ക് നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളും ഉണ്ട്.
Given the current situation, the public and potential visitors are advised to reconsider any plans to visit the Alummoottil Estate until further notice. ഈ സാഹചര്യത്തിൽ, പൊതു ജനങ്ങളും സന്ദർശകരും ആലുമൂട്ടിൽ സന്ദർശന പദ്ധതി ഒഴിവാക്കണം എന്ന് താത്പര്യപ്പെടുന്നു.
. . .