. . .
Alummoottil® Family and Lakshanayil Family
There existed a very strong relationship between the Lakshanayil family of Mavelikkara and the Alummoottil® family of Muttam. It was a relationship that began with sympathy for the family of the warriors, who had to give up their lives for the reason that they practiced Kalari with the Lakshanayil family. Members of the Lakshanayil family regularly visited Mannarashala temple. There have also been stories that the Alummoottil® family offered amenities to the Lakshanayil family members so they could relax while traveling to Mannarashala. Later on,these relationships led to many marriages arranged between these two families. In one instance, a woman married into the Lakshanayil family spotted and acquired a property on the way to the Mannarashala temple that she liked.Eventually, a "naalukettu" (traditional homestead) was constructed on that land under the supervision of the Lakshanayil family, and they relocated to the new home. Later, the newly built house was known as Alumootill. The kalari built on the old land became Thekkedathu temple, and the home became oottupura (an opulent dining room that could be found at the temples). After relocating from Kulasekharapuram to Muttam, the Alummoottil® family first acquired land after a marriage with the Lakshanayil family. Their first acquisition was Lakshanapparambu and adjoining land properties in the area of Muttam.
ആലുംമൂട്ടിൽ കുടുംബവും ലക്ഷണയിൽ കുടുംബവും
മാവേലിക്കരയിലെ ലക്ഷണയിൽ തറവാടും മുട്ടത്തെ ആലുംമൂട്ടിൽ തറവാടും തമ്മിൽ വളരെ ശക്തമായ ഒരു ബന്ധമായിരുന്നു നിലനിന്നിരുന്നത്.ലക്ഷണയിലെ കളരിയിൽ നിന്നും കളരി അഭ്യാസം നടത്തി എന്നൊരു കാരണത്താൽ മാത്രം ജീവൻ വെടിയേണ്ടി വന്ന യോദ്ധാക്കളുടെ കുടുംബത്തോട് തോന്നിയ സഹതാപവും അതിൽ നിന്നും തുടങ്ങിയ ആത്മബന്ധവുമായിരുന്നു അത് .മണ്ണാറശ്ശാല ക്ഷേത്രത്തിൽ പതിവായി ദർശനം നടത്തുന്ന പതിവുണ്ടായിരുന്നു ലക്ഷണയിൽ കുടുംബക്കാർക്ക് .മണ്ണാറശ്ശാലയിലേക്കുള്ള യാത്രയ്ക്കിടയിൽ വിശ്രമിക്കാനും ക്ഷീണം അകറ്റാനും ലക്ഷണയിൽ കുടുംബക്കാർക്കു ആലുംമൂട്ടിൽ തറവാട്ടിൽ സൗകര്യം ഒരുക്കിയിരുന്നു എന്നും കഥകളുണ്ട്.ഈ ആത്മബന്ധങ്ങൾ പിന്നീട് കുടുംബങ്ങൾ തമ്മിൽ തീരുമാനിച്ചുറപ്പിച്ച അനേകം വിവാഹബന്ധങ്ങളിലേക്ക് എത്തുകയും ചെയ്തു .അത്തരത്തിൽ ലക്ഷണയിൽ കുടുംബത്തിലേക്ക് വിവാഹം ചെയ്ത ഒരു സ്ത്രീ മണ്ണാറശാല ക്ഷേത്രത്തിലേക്ക് ദർശനം നടത്തുന്ന പാതയരികിൽ മനസ്സിനിഷ്ടപ്പെട്ട ഒരു പറമ്പ് കണ്ടു സ്വന്തമാക്കി.പിന്നീട് ആ പറമ്പിൽ ലക്ഷണയിൽ തറവാട്ടുകാരുടെ നേതൃത്വത്തിൽ ഒരു നാലുകെട്ട് പണിയുകയും പുതിയ ഭവനത്തിലേക്ക് മാറിത്താമസിക്കുകയും ചെയ്തു.ശേഷം പുതിയ തറവാട് ആലുമൂട്ടിൽ എന്ന പേരിൽ അറിയപ്പെട്ടു .പഴയ തറവാട്ടിലെ കളരിയും വീടും തെക്കടത്തു ക്ഷേത്രവും ഊട്ടുപുരയുമായി മാറി .ആലുംമൂട്ടിൽ കുടുംബക്കാർ കുലശേഖരപുരത്തു നിന്നും മുട്ടത്തേയ്ക്കു താമസം മാറിയതിനു ശേഷം ലക്ഷണയിൽ കുടുംബവുമായി തീരുമാനിച്ചുറപ്പിച്ച ഒരു വിവാഹത്തിന് ശേഷമാണു ആദ്യമായി ഒരു ഭൂസ്വത്തു സമ്പാദിക്കുന്നത്.മുട്ടം എന്ന പ്രദേശത്തിലെ ലക്ഷണപ്പറമ്പും അതിനോട് ചേർന്ന ഭൂസ്വത്തുക്കളുമായിരുന്നു അവരുടെ ആദ്യത്തെ സമ്പാദ്യം.
In ancient times, there were certain customs called Pulappedi, Parappedi, and Mannapedi that shunned people from their families. After dusk, the men of the backward classes of the Pulayas, Parayas, and Mannans hide close to the Brahmin dwellings. If they touch or hurl anything at the Brahmin maidens as they leave the house, the maidens will be shunned by their family. 'Bhrasht' means shunning a person for the well-being of her family. The shunned Brahmin woman should then marry a member of the lower class and settle there permanently. She must not have any contact with her own family. If not, those family members would all be regarded as wrongdoers and punished. In such a way, two Brahmin maidens who were expelled from Azhvanchery Mana in Vanneri Nadu wandered on foot and reached the Muttam area. The elder maiden requested help from the Nair family of Chirakkal Aatupuram, which was a part of the Koyikkalethu family, and they accepted. Following that, the woman was married by the family chieftain.The young maiden was accepted by the Alummoottil® family and married to the then-chieftain of the family. In such a way, the Alummoottil® family and the Chirakkal Aatupuram family were in a relationship and offered 'Kodi'to each other in posthumous ceremonies and followed the defilement.
പണ്ടുകാലത്തു പുലപ്പേടി ,പറപ്പേടി ,മണ്ണാപ്പേടി എന്നീ അനാചാരങ്ങളാൽ ഭ്രഷ്ട് കല്പിക്കുക എന്നൊരു ചടങ്ങുണ്ടായിരുന്നു .സന്ധ്യകഴിഞ്ഞ് മനകളുടെ സമീപം ഒളിച്ചിരിക്കുന്ന പുലയർ ,പറയർ ,മണ്ണാന്മാർ എന്നീ പിന്നോക്ക വിഭാഗത്തിലെ പുരുഷന്മാർ വീടിനുപുറത്ത് ഇറങ്ങുന്ന ബ്രാഹ്‌മണ കന്യകമാരെ സ്പർശിക്കുകയോ, എന്തെങ്കിലും വസ്തു കൊണ്ട് എറിഞ്ഞു കൊള്ളിക്കുകയോ ചെയ്താൽ 'ഭ്രഷ്ട്' ആയിരുന്നു തീരുമാനം.ഭ്രഷ്ട് എന്നാൽ ഒരു കുടുംബത്തിനുവേണ്ടി ഒരു വ്യക്തിയെ ഒഴിവാക്കുക എന്നതാണ് .പിന്നീട് ആ സ്ത്രീ പിന്നോക്ക വിഭാഗത്തിൽപ്പെട്ട ഒരു പുരുഷനെ വിവാഹം ചെയ്തു ആജീവനാന്തം താമസിക്കണം.തന്‍റെ സ്വന്തം കുടുംബവുമായി പിന്നീട് യാതൊരു ബന്ധവും ഉണ്ടാകില്ല .അല്ലാത്തപക്ഷം ആ കുടുംബത്തിലെ എല്ലാ അംഗങ്ങളെയും തെറ്റുകാരായി മുദ്രകുത്തി ശിക്ഷ വിധിച്ചിരുന്നു .അത്തരത്തിൽ വന്നേരി നാട്ടിലെ ആഴ്വാഞ്ചേരി മനയിൽ നിന്നും പുറത്താക്കപ്പെട്ട സഹോദരിമാരായ രണ്ടു ബ്രാഹ്‌മണ കന്യകമാർ കാൽനടയായി അലഞ്ഞുതിരിഞ്ഞു മുട്ടം പ്രദേശത്തു എത്തിച്ചേർന്നു.മൂത്ത കന്യക പള്ളിപ്പാട്ട് കോയിക്കലേത്തു തറവാടിന്‍റെ ഭാഗമായിരുന്ന ചിറയ്ക്കൽ ആറ്റുപുറം എന്ന നായർ കുടുംബത്തിൽ സഹായം അഭ്യർഥിച്ചു ചെല്ലുകയും അവർ സ്വീകരിക്കുകയും ചെയ്തു.ശേഷം അന്നത്തെ കാരണവർ ആ സ്ത്രീയെ വിവാഹം ചെയ്തു .ഇളയ കന്യകയെ ആലുമൂട്ടിൽ തറവാട്ടുകാർ സ്വീകരിയ്ക്കുകയും കുടുംബത്തിലെ അന്നത്തെ കാരണവരുമായി വിവാഹം നടത്തുകയും ചെയ്തു.അത്തരത്തിൽ ആലുംമൂട്ടിൽ കുടുംബവും ചിറയ്ക്കൽ ആറ്റുപുറം കുടുംബവും തമ്മിൽ ബന്ധത്തിലാവുകയും മരണാന്തര ചടങ്ങുകളിൽ പരസ്പരം കോടി സമർപ്പിക്കുകയും പുലവാലായ്മകൾ പിന്തുടർന്ന് വരികയും ചെയ്തിരുന്നു .
. . .