Prominent Ezhava Families
Written on July 23rd , 2024 by Ashwathy P AnilEarly Ezhava prominent families
The status of some of the prominent families in the Ezhava community was acknowledged by the upper castes despite their backward class classification.Even the dominant upper class was astounded by the affluence and financial well-being of some of the Ezhava families in terms of property, wealth, and opulent things. Although the backward classes were kept apart from society’s norms, these family members were accepted into every social situation. Kochu Kunju Channar,family head of the Alummootil family, is a significant figure in the aforementioned.Although at that time only the King and the Diwan owned their own motor cars, Kochukunju Channar, a member of the Ezhava community, acquired a car in 1905. However, he had to contend with various caste-related restrictions to travel on public roads in his own car. Only the upper classes had freedom of movement on the path in front of the Haripad Subramanya Swamy temple. Every time he intended to travel on this road, he had to get out of the car, walk another way without using the public road, and then get back into the car. To protect the temple’s beliefs and the caste structure, he appointed a member of the Nair community as the driver. Subsequently, he constructed a new road so that he could drive honoring the temple’s principles without impeding his freedom of movement. This road was known as ‘Channar Road’ in honor of him and is currently a section of the National Highway. The Ezhavas held significant posts in the army of the Travancore monarchs, even during that period of strict caste discrimination. Titles such as Channar and Panicker were recognitions of the importance of these particular Ezhava families in society. In his article “Saphalamaya Dharmanishta,” Professor S. Guptan Nair recorded about the Channar title. Members of the Travancore and Onnattukara royal families during this time favored a number of well-known prominent Ezhava families. Vallabhasserril, Alummoottil®, Lakshanayil, Varanapalliyil, Thurayil, Komalezhathu, Akathayyadi, Choottara, Anasthanathu, Anandiyil, Pandisseril, and Menatheril were a few of the more prominent ones. The members of aforementioned prominent families used to marry each other only. These Ezhava families adhered to the “Marumakkathayam” system, just like those in forward communities. The son-in-laws, the descendants of the family, added the names of their chief uncles to their names. The men and women of the Alummoottil® family were given some common names.Kochu Kunju, Mathevan, Keshavan, Kochu Krishnan, Kunjiraman, Padmanabhan, and Krishnan were given the names of men, and Kali, Ummini, Mechi, Kochika, and Mamma were given to the women.
ആദ്യകാല ഈഴവ പ്രമുഖ കുടുംബങ്ങൾ
ജാതിവ്യവസ്ഥയിൽ പിന്നോക്ക അവസ്ഥയിലായിരുന്നു എങ്കിലും ഈഴവ സമുദായത്തിലും പ്രമാണികളായ ചില കുടുംബങ്ങളുടെ പ്രാമാണ്യം ഉയർന്ന വിഭാഗത്തിൽപ്പെട്ടവർ പോലും അംഗീകരിച്ചിരുന്നു .ഭൂസ്വത്തിലും ധനസമ്പത്തിലും ആഡംബര വസ്തുക്കളുടെ ഉടമസ്ഥതയിലും മുന്നോക്ക വിഭാഗക്കാരുടെ മേൽക്കോയ്മ നിലനിന്നിരുന്ന അക്കാലത്തു തന്നെ ഈഴവരിലെ ചില കുടുംബങ്ങളുടെ സ്വത്തുക്കളും സാമ്പത്തികപരമായ അടിത്തറയും മുന്നോക്ക വിഭാഗത്തിൽപെട്ടവരെ പോലും അത്ഭുതപ്പെടുത്തുന്ന തരത്തിലായിരുന്നു .പിന്നോക്ക വിഭാഗങ്ങളെ സമൂഹത്തിന്‍റെ മുഖ്യധാരയിൽ നിന്നും മാറ്റി നിർത്തപ്പെട്ടിരുന്നുവെങ്കിലും സമൂഹത്തിന്‍റെ എല്ലാ സാഹചര്യങ്ങളിലും ഇത്തരം കുടുംബക്കാരുടെ ഇടപെടലുകൾ അനിവാര്യമായിരുന്നു .അതിലെടുത്തു പറയേണ്ടത് ആലുംമൂട്ടിൽ കുടുംബത്തിലെ കാരണവരായിട്ടുള്ള കൊച്ചു കുഞ്ഞു ചാന്നാർ ആയിരുന്നു .രാജാവിനും ദിവാനും മാത്രം സ്വന്തമായി ഒരു മോട്ടോർ കാർ ഉണ്ടായിരുന്ന സമയത്താണ് ഈഴവ സമുദായ അംഗമായ കൊച്ചുകുഞ്ഞു ചാന്നാർ 1905-ൽ ഒരു കാർ സ്വന്തമാക്കുന്നത് .എന്നിരുന്നാലും സ്വന്തമായി വാങ്ങിച്ച കാറിൽ പൊതുനിരത്തുകളിൽ യാത്ര ചെയ്യുന്നതിന് അദ്ദേഹത്തിന് ചില ജാതിവ്യവസ്ഥാപരമായ വിലക്കുകൾ നേരിടേണ്ടതായി വന്നു. ഹരിപ്പാട് സുബ്രമണ്യ സ്വാമി ക്ഷേത്രത്തിനു മുന്നിൽക്കൂടിയുള്ള പാത ഉയർന്ന ജാതിക്കാർക്ക് മാത്രം സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കപ്പെട്ടിട്ടുള്ളതായിരുന്നു.ഇതുവഴി യാത്ര ചെയ്യേണ്ടി വന്നിരുന്ന അവസരങ്ങളിലെല്ലാം അദ്ദേഹത്തിന് കാറിൽ നിന്നും ഇറങ്ങി പൊതു നിരത്തു ഉപയോഗിക്കാതെ തന്നെ മറ്റൊരു വഴിയിൽ കൂടി നടന്നു തിരികെ കാറിൽ കയറേണ്ടുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട് .ക്ഷേത്രവിശ്വാസങ്ങൾക്കും ജാതിവ്യവസ്ഥയ്ക്കും കോട്ടം തട്ടാതെയിരിയ്ക്കുവാൻ നായർ സമുദായത്തിൽപ്പെട്ട ഒരു ഡ്രൈവറെയാണ് അദ്ദേഹം വാഹനം ഓടിയ്ക്കുവാൻ ചുമത്തലപ്പെടുത്തിയത് .ശേഷം തന്‍റെ സഞ്ചാര സ്വാതന്ത്ര്യത്തിനു ബുദ്ധിമുട്ട് ഉണ്ടാക്കാത്ത വിധവും ക്ഷേത്രവിശ്വാസങ്ങൾ മാനിച്ചും കാറിൽ യാത്ര ചെയ്യുന്നതിന് വേണ്ടി അദ്ദേഹം ഒരു പുതിയ റോഡ് തന്നെ നിർമ്മിച്ചു .അദ്ദേഹത്തിന്‍റെ പ്രാമാണ്യത്തെ വിളിച്ചോതുന്ന ‘ചാന്നാർ റോഡ് ‘ എന്നറിയപ്പെട്ടിരുന്ന ഈ റോഡ് ഇന്ന് ദേശീയ പാതയുടെ ഭാഗമാണ് .ജാതി വ്യവസ്ഥ രൂക്ഷമായി നിലനിന്നിരുന്ന അക്കാലത്തും തിരുവിതാംകൂറിലെ രാജാക്കന്മാരുടെ സൈന്യത്തിൽ ഈഴവർക്ക് നിർണായകമായ സ്ഥാനമാനങ്ങളാണ് നൽകിയിരുന്നത് .ചാന്നാർ ,പണിക്കർ തുടങ്ങിയ സ്ഥാനപ്പേരുകൾ സമൂഹത്തിൽ ഇത്തരത്തിലുള്ള ഈഴവകുടുംബാംഗങ്ങളുടെ പ്രാധാന്യത്തിനു ലഭിച്ച അംഗീകാരങ്ങൾ ആയിരുന്നു .”കായംകുളം രാജാവ് തുല്യം ചാർത്തി കൊടുത്തതാണ് ഈ ചാന്നായ്മ “എന്ന് പ്രൊഫസർ എസ് .ഗുപ്തൻ നായരുടെ ‘സഫലമായ ധർമനിഷ്ഠ’ എന്ന ലേഖനത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.തിരുവിതാംകൂറിലെയും ഓണാട്ടുകരയിലെയും രാജകുടുംബാംഗങ്ങളുടെ പ്രീതിയ്ക്കു പത്രമായ അനവധി ഈഴവ പ്രമാണി കുടുംബങ്ങൾ അന്നുണ്ടായിരുന്നു.അവരിൽ പ്രധാനികളായിരുന്നു ആലുംമൂട്ടിൽ ,വല്ലഭശ്ശേരിൽ ,ലക്ഷണയിൽ ,വാരണപ്പള്ളിയിൽ ,തുറയിൽ ,കോമലേഴത്തു ,അകത്തയ്യടി ,ചൂട്ടറ ,ആനസ്ഥാനത്തു,ആനടിയിൽ ,പാണ്ടിശ്ശേരിൽ ,മേനാത്തേരിൽ എന്നിവ.അക്കാലത്തു മേൽപ്പറഞ്ഞ പ്രമാണി കുടുംബങ്ങൾ പരസ്‌പരമുള്ള വിവാഹബന്ധങ്ങൾ മാത്രമേ നടത്താറുണ്ടായിരുന്നുള്ളു .മുന്നോക്ക സമുദായങ്ങളിൽ ഉള്ളതുപോലെ തന്നെ മരുമക്കത്തായ സമ്പ്രദായമായിരുന്നു ഇത്തരം ഈഴവ കുടുംബങ്ങളിലും പിന്തുടർന്ന് പോയിരുന്നത് .ശേഷക്കാരായ അനന്തിരവന്മാർ തങ്ങളുടെ പേരിനോടൊപ്പം കാരണവരായ അമ്മാവന്മാരുടെ പേരുകൂടി ചേർത്ത് ഇട്ടിരുന്നു .ആലുംമൂട്ടിൽ തറവാട്ടിലെ പുരുഷന്മാർക്കും സ്ത്രീകൾക്കും ചില പൊതുവായ പേരുകൾ ആണ് ഇട്ടിരുന്നത് .കൊച്ചുകുഞ്ഞു ,മാതേവൻ ,കേശവൻ , കൊച്ചുകൃഷ്‌ണൻ,കുഞ്ഞിരാമൻ ,പദ്മനാഭൻ,കൃഷ്ണൻ ,എന്നീ പേരുകൾ പുരുഷന്മാർക്കും കാളി ,ഉമ്മിണി ,മേച്ചി ,കൊച്ചിക്കാ ,മാമ്മാ എന്നീ പേരുകൾ സ്ത്രീകൾക്കും നൽകിയിരുന്നു .