Marthandavarma Odanad

Marthandavarma reign

The Alummoottil® family was centered around the Kayamkulam region known as ‘Mattam’ and ‘Odanadu’.Before relocating to Odanadu, the Alummootil family lived in Kulasekharapuram, which is in the Kollam district and adjacent to Karunagapalli. With a history spanning over three centuries, this family relocated to the Muttam area of Kayamkulam in AD 1700. Kayamkulam was under the rule of King Kothavarma. King Marthandavarma, who was known as the “maker of modern Travancore,” fought many wars but could not conquer the kingdom of Kayamkulam. The powerhouse of the Kayamkulam empire, Sreechakram, was consecrated in the Krishnapuram temple.In order to triumph in the war, King Marthandavarma made the decision to capture Sreechakram, and he assigned the task to his closest friend and the most loyal ally, Ramayyan Dalawa. Ramayyan Dalawa, camouflaged as a lunatic, arrived in Kayamkulam and returned after stealing Sreechakram from the Krishnapuram temple. Eruvayil Achyuthan was the chief commander of the King of Kayamkulam. Upon his return from his temple visit, Marthandavarma’s troops ambushed and assassinated him on the banks of the Kayamkulam backwater. Following these two incidents, the Kayamkulam kingdom,which was startled, was captured by Marthanda Varma in 1746. Marthandavarma, who annexed the Kayamkulam kingdom to Travancore, transferred the Narasimhamurthy deity of the Krishnapuram temple to the Padmanabhaswamy temple in Travancore. In the 1700s, the Alummootill family provided cavalry, soldiers, lances, war horses, and infantry to the King of Kayamkulam. The army of the King of Kayamkulam included the Panickers of Varanapally and the Thurayil family. Thurayil Panicker, who fought as a soldier in the war of 1746, was slain in action. Furthermore, it is said that Pathinathapanicker, the panicker from Varanapalliyil, committed suicide at the end of the war since he could not bear the elopement of the Kayamkulam king. There are memorials honoring the memories of these valiant heroes in the aforementioned families. The Alummoottil® family, which had supported the Kayamkulam ruler, was targeted for destruction by fire after King Marthandavarma took control of the Kayamkulam realm.Still, they managed to make it away from serious danger because of the strong bond that existed between the British and the Alummootill family. British soldiers assisted in putting out the fire, saving the family. Following the fall of the Odanadu empire, the Alummootil family focused on commerce. After a long time, Marthandavarma reconciled with the Alummoottil® family. Following this, the Alummoottil®l Channars made allies with Travancore and provided all of the army’s needs. This cordial relationship between the Alummoottil®l family and Sree Anizham Thirunal Veerabala Marthandavarma persisted even during the reign of Dharmaraja, the successor.

മാർത്താണ്ഡവർമയുടെ ഭരണകാലം

‘മറ്റം’ എന്നും ‘ഓടനാട്‌’ എന്നും പേരുകളിൽ അറിയപ്പെട്ടിരുന്ന കായംകുളം പ്രദേശം കേന്ദ്രമാക്കിയായിരുന്നു ആലുംമൂട്ടിൽ കുടുംബം താമസിച്ചിരുന്നത് .ഓടനാട്ടിൽ സ്ഥിരതാമസം ഉറപ്പിക്കുന്നതിനു മുൻപ് കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിക്ക് അടുത്തുള്ള പുതിയകാവ് എന്ന പ്രദേശത്തെ കുലശേഖരപുരം എന്ന സ്ഥലത്തായിരുന്നു ആലുംമൂട്ടിൽ കുടുംബം താമസിച്ചിരുന്നത് .ഏകദേശം മുന്നൂറിലധികം വർഷത്തെ പാരമ്പര്യം അവകാശപ്പെടാനുള്ള ഈ കുടുംബം 1700 -ആം ആണ്ടിനടുത്തായാണ് കായംകുളത്തിനടുത്തുള്ള മുട്ടം എന്ന പ്രദേശത്തിലേയ്ക്ക് മാറി താമസിക്കുന്നത് . കായംകുളം കോതവർമ്മ രാജാവിന്‍റെ അധീനതയിലാരുന്ന കാലം . ആധുനിക തിരുവിതാംകൂറിന്‍റെ ശില്പി എന്നറിയപ്പെട്ടിരുന്ന മാർത്താണ്ഡവർമ്മ മഹാരാജാവ് നിരവധി തവണ യുദ്ധം ചെയ്‌തെങ്കിലും കായംകുളം രാജ്യം പിടിച്ചടക്കാൻ ആയില്ല .കായംകുളം രാജ്യത്തിൻറെ ശക്തിയായി വിശ്വസിച്ചിരുന്ന ശ്രീചക്രം കൃഷ്ണപുരം ക്ഷേത്രത്തിലായിരുന്നു സ്ഥാപിച്ചിരുന്നത് .യുദ്ധം ജയിക്കാനായി ശ്രീചക്രം അവിടെ നിന്നും മാറ്റണം എന്ന് തീരുമാനിച്ച മാർത്താണ്ഡവർമ മഹാരാജാവ് തന്‍റെ ഏറ്റവും വിശ്വസ്തനും ഉറ്റ ചങ്ങാതിയുമായിരുന്ന മന്ത്രി രാമയ്യൻ ദളവയെ കാര്യങ്ങൾ ധരിപ്പിച്ചു .ഒരു ഭ്രാന്തനായി വേഷപ്രച്ഛന്നനായി കായംകുളത്തു എത്തിയ രാമയ്യൻ ദളവ കൃഷ്ണപുരം ക്ഷേത്രത്തിൽനിന്നും സൂത്രത്തിൽ കയ്യിലാക്കിയ ശ്രീചക്രവുമായി തിരിച്ചെത്തി .താമസിയാതെ ക്ഷേത്രദർശനം നടത്തി മടങ്ങിയ കായംകുളം രാജാവിന്‍റെ മുഖ്യ സൈന്യാധിപനായിരുന്ന എരുവയിൽ അച്യുത വാരിയരെ കായംകുളം കായലിന്‍റെ തീരത്തു വച്ച് മാർത്താണ്ഡവർമയുടെ ആളുകൾ ആക്രമിച്ചു കൊന്നു .ഈ രണ്ടു സംഭവങ്ങൾക്കും ശേഷം പകച്ചുപോയ കായംകുളം രാജ്യം 1746-ൽ മാർത്താണ്ഡവർമ പിടിച്ചടക്കുകയായിരുന്നു.കായംകുളം രാജ്യം തിരുവിതാകൂറിനോട് ചേർത്ത മാർത്താണ്ഡവർമ കൃഷ്ണപുരം ക്ഷേത്രത്തിലെ നരസിംഹമൂർത്തി പ്രതിഷ്ഠ തിരുവിതാംകൂറിലെ പദ്മനാഭസ്വാമി ക്ഷേത്രത്തിലേയ്ക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു.1700-കളിൽ കായംകുളം രാജാവിന് കുതിരപ്പടയാളികൾ, പടയാളികൾ, കുന്തങ്ങൾ, യുദ്ധക്കുതിരകൾ,കുതിരപ്പട, കാലാൾപ്പട എന്നിവ നൽകിയിരുന്നത് ആലുംമൂട്ടിൽ കുടുംബം ആയിരുന്നു.അതുപോലെ തന്നെ കായംകുളം രാജാവിന്‍റെ സൈന്യത്തിൽ വാരണപ്പള്ളിയിലും തുറയിലുമുള്ള പണിക്കർമാരും ഉൾപ്പെട്ടിരുന്നു .1746-ലെ യുദ്ധത്തിൽ പടവീരനായി പങ്കെടുത്തിരുന്ന തുറയിൽ പണിക്കർ പോരാട്ടത്തിനിടയിൽ കൊല്ലപ്പെടുകയായിരുന്നു .യുദ്ധത്തിന്‍റെ ഒടുവിൽ കായംകുളം രാജാവ് പാലായനം ചെയ്തതിൽ ദുഃഖം സഹിക്കാനാവാതെ വാരണപ്പള്ളിയിലെ പത്തിനാഥപ്പണിക്കർ സ്വയം മരണം വരിക്കുകയായിരുന്നു എന്നും പറയപ്പെടുന്നു.മേൽപ്പറഞ്ഞ രണ്ടു കുടുംബങ്ങളിലും ഈ വീര യോദ്ധാക്കന്മാരുടെ സ്മരണാർദ്ധം പ്രതിഷ്ഠകൾ നടത്തിയിട്ടുണ്ട്.മാർത്താണ്ഡവർമ മഹാരാജാവ് കായംകുളം രാജ്യം പിടിച്ചടക്കിയതിനു പിന്നാലെ കായംകുളം രാജാവിന് സഹായങ്ങൾ നൽകിയിരുന്ന ആലുംമൂട്ടിൽ തറവാട് തീ വച്ച് നശിപ്പിക്കാൻ ഒരു ശ്രമം നടത്തി.എന്നാൽ ,ബ്രിട്ടീഷുകാരും ആലുംമൂട്ടിൽ കുടുംബക്കാരും തമ്മിൽ നിലനിന്നിരുന്ന സൗഹൃദം മൂലം വലിയൊരു അപകടത്തിൽ നിന്നു രക്ഷപ്പെടുകയാണ് ഉണ്ടായതു .ബ്രിട്ടീഷ് പടയാളികളുടെ സഹായത്തോടെ തീ കെടുത്തി കുടുംബത്തെ രക്ഷിച്ചു .ഓടനാട് സാമ്രാജ്യം തകർന്നതോടെ ആലുംമൂട്ടിൽ കുടുംബം കച്ചവടത്തിലേക്ക് ശ്രദ്ധ തിരിച്ചു.വളരെ നാളുകൾക്കു ശേഷം മാർത്താണ്ഡവർമ ആലുംമൂട്ടിൽ കുടുംബവുമായി രമ്യതയിലായി.ഇതിനു ശേഷം ആലുംമൂട്ടിലെ ചാന്നാർമാർ തിരുവിതാംകൂറുമായി സൗഹൃദത്തിലാവുകയും സൈന്യത്തിന് ആവശ്യമായതൊക്കെ നൽകുകയും ചെയ്തു.ശ്രീ അനിഴം തിരുനാൾ വീരബാല മാർത്താണ്ഡവർമ്മയ്ക്ക് ശേഷം രാജാവായി സ്ഥാനമേറ്റിരുന്ന ധർമരാജയുടെ കാലത്തും ആലുംമൂട്ടിൽ കുടുംബം ഈ സുഹൃത്ത് ബന്ധം തുടരുക തന്നെ ചെയ്തിരുന്നു.