നൂറാം വയസ്സിൽ ഭാർഗവി നിലയം പോലെ
ആലപ്പുഴ: ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യവും ഉഗ്രപ്രതാപത്തിന്റെ കഥകളും പേറുന്ന ആലുംമൂട്ടിൽ മേട ഇപ്പോൾ വ്യവഹാരത്തിന്റെ അഴിയാക്കുരുക്കളിലാണ്.
ശ്രീനാരായണഗുരുദേവന്റെയും മഹാകവി കുമാരനാശാന്റെയും ടി കെ മാധവന്റെയും പാദസ്പര്ശമേറ്റ ഈ ചാന്നാർ തറവാട് ഭാർഗ്ഗവി നിലയത്തിന്റെ അവസ്ഥായിലാണ് ഇപ്പോൾ. പിടിവാശിക്കാരായ പിന്മുറക്കാരുടെ അവകാശത്തർക്കമാണ് മേടയുടെ സംരക്ഷണം ആർക്കെന്ന ചോദ്യം ബാക്കിയാക്കി ഈ പുരാതനഭവനത്തെ കോടതി കയറ്റിയത്.
നങ്യാർകുളങ്ങര- മാവേലിക്കര റോഡിൽ മുട്ടം പള്ളിപ്പാടിന് സമീപമാണ് ചരിത്രമുറങ്ങുന്ന മേട. കൊച്ചു കുഞ്ഞു ചാന്നാർ തറവാട് കരണവരായിരിക്കുമ്പോഴാണ് കൊട്ടാരസദൃശമായ ആലുംമൂട്ടിൽ മേട നിർമ്മിച്ചത്.