Kayamkulam Kingdom Alummoottil

Origin of Alummoottil®

During the reign of the Kayamkulam monarchs, the Alummoottil® family relocated from Kulasekharapuram in Karunagappalli to a place called Muttam near Haripadu in the Alappuzha district around AD 1700.There is a story behind this. Lakshanayil was a prominent Ezhava family of Mavelikkara. The majority of the landed properties in the Mavelikkara area were owned by Lakshanayil family members. Since the Lakshanayil family’s ancestral homeland was in northern Kerala, they were exceptionally skilled and knowledgeable in the art of Kalaripayattu. There were two great warriors in the Alummoottil® family of Kulasekharapuram. They joined the Lakshanayil family’s Kalari in order to learn the higher levels of Kalaripayattu. The masters of the Lakshanayil family were the ones who trained the army of the Mavelikkara Kingdom. The enemity between Kayamkulam King and Mavelikkara King (Maadathumkoor King) reflected Kayamkulam King’s hostility towards the Lakshanayil family. Unaware of this enmity, the warriors successfully completed the Kalari practice in Lakshanayil and returned to their home. They were passing through the Muttam region, which was ruled by the Kayamkulam King, on their way to Kulasekharapuram.When the Kayamkulam monarch learned that the warriors were passing through his realm, he dispatched soldiers and summoned them to the palace. The terrible behavior and discussions of the soldiers who came to fetch them made the warriors realize how serious the situation was. They found out that Kayamkulam King had summoned them to be killed because he considered them rivals who had gone to study Kalaripayattu under the support of Mavelikkara King. After realizing they had no choice but to die,the warriors decided that it would be better to die as heroes than to be put to death as traitors. They mutually stabbed each other to death in a field in the Muttam region. This area later became famous as ‘Vettikandam’. The heroes’ mother arrived in Muttam upon the news and broke down in tears. After learning the news, the king expressed his sorrow for the mother’s loss and gave her a sizable area of land on the west side of the palace. Later, the consecrations of the Naga and Paradevathas from her ancestral house at Alumoottil in Kulasekharapuram were relocated by that mother to the place where her sons’ memories rest.In addition, a kalari and a place of residence were built. Later, Thekkadathu temple was built on this Kalari, and this house is now the ootupura (an opulent dining room) of the temple. The family eventually bought another area of land and built a house under the name Alummoottil®. Near Kulasekharapuram, the birthplace of the Alummoottil®l family tradition,a Sarpa Kavu (sacred grove) and serpent deities are still found.

ആലുംമൂട്ടിൽ കുടുംബത്തിന്‍റെ ഉത്ഭവം

AD 1700-ൽ കായംകുളം രാജഭരണകാലത്തു കരുനാഗപ്പളിയിലെ കുലശേഖരപുരത്തു നിന്നും ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിനടുത്തുള്ള മുട്ടം എന്ന പ്രദേശത്തേക്കു ആലുംമൂട്ടിൽ കുടുംബം മാറിത്താമസിക്കുവാനിടയായി.ഇതിനു പിന്നിൽ ഒരു കഥയുണ്ട്.മാവേലിക്കരയിലെ വളരെ പ്രസിദ്ധിയാർജ്ജിച്ച ഒരു ഈഴവ കുടുംബമായിരുന്നു ലക്ഷണയിൽ .മാവേലിക്കര പ്രദേശത്തിലെ ഭൂരിഭാഗം സ്വത്തുക്കൾക്കും അധിപരായിരുന്നു ലക്ഷണക്കാർ .ലക്ഷണയിൽ തറവാടിന്‍റെ മൂല കുടുംബം വടക്കൻ കേരളത്തിൽ ആയിരുന്നതിനാൽ കളരിപ്പയറ്റിൽ ബഹുകേമന്മാരും മികച്ച പരിശീലകരുമായിരുന്നു .കുലശേഖരപുരത്തെ ആലുംമൂട്ടിൽ കുടുംബത്തിൽ മികച്ച പടവീരന്മാരായ രണ്ടു യോദ്ധാക്കൾ ഉണ്ടായിരുന്നു .കളരിപ്പയറ്റിന്‍റെ ഉന്നത തലങ്ങൾ അഭ്യസിക്കുന്നതിനായി അവർ ലക്ഷണയിൽ തറവാടിന്‍റെ കളരിയിൽ ചേർന്നു പഠിച്ചു.മാവേലിക്കര രാജാവിന്‍റെ സൈന്യത്തിന് പരിശീലനം നൽകുന്നവർ ആയിരുന്നു ലക്ഷണക്കാർ .മാവേലിക്കര രാജാവും (മാടത്തുംകൂർ രാജാവ്) കായംകുളം രാജാവും എതിരാളികൾ ആയിരുന്നതുകൊണ്ട് തന്നെ ലക്ഷണയിൽ തറവാടിനോടും അവിടുത്തെ പണിക്കർമാരോടും കായംകുളം രാജാവിന് ഒരു ശത്രുതാ മനോഭാവം ആയിരുന്നു ഉണ്ടായിരുന്നത് .ഈ ശത്രുതയൊന്നും തന്നെ അറിയാതെ യോദ്ധാക്കൾ ലക്ഷണയിൽ കളരിയിൽ നിന്നും കളരി അഭ്യാസം വിജയകരമായി പൂർത്തിയാക്കുകയും തങ്ങളുടെ ഭവനത്തിലേക്ക് മടങ്ങുകയും ചെയ്തു.കായംകുളം രാജാവിന്‍റെ കീഴിലുള്ള മുട്ടം എന്ന പ്രദേശത്തുകൂടി കുലശേഖരപുരത്തേയ്ക്ക് യാത്ര ചെയ്യുകയായിരുന്നു അവർ.തന്‍റെ അധീനതയിലുള്ള പ്രദേശത്തുകൂടി യാത്ര ചെയ്തുകൊണ്ടിരുന്ന യോദ്ധാക്കളുടെ വിവരങ്ങൾ അന്വേഷിച്ചറിഞ്ഞ കായംകുളം രാജാവ് സൈനികരെ അയച്ചു അവരെ കൊട്ടാരത്തിലേക്ക് വിളിപ്പിച്ചു .തങ്ങളെ കൂട്ടിക്കൊണ്ടു പോകാൻ എത്തിയ സൈനികരുടെ മോശമായ പെരുമാറ്റത്തിലൂടെയും സംഭാഷണങ്ങളിലൂടെയും കാര്യത്തിന്‍റെ ഗൗരവം യോദ്ധാക്കൾക്കു മനസ്സിലായി .കായംകുളം രാജ്യത്തിൻറെ എതിരാളിയായ മാവേലിക്കര രാജാവിന്‍റെ സഹായിയുടെ കീഴിൽ നിന്നും ആയുധകല അഭ്യസിക്കാൻ പോയ യോദ്ധാക്കളെ എതിരാളികളായി തന്നെ കണ്ട രാജാവ് വധശിക്ഷ വിധിച്ചു കൊല്ലാൻ ആണ് വിളിപ്പിക്കുന്നതു എന്ന് അവർ തിരിച്ചറിഞ്ഞു.തങ്ങളുടെ മുന്നിൽ മരണം അല്ലാതെ മറ്റൊരു മാർഗവുമില്ല എന്ന് തിരിച്ചറിഞ്ഞ യോദ്ധാക്കൾ ,രാജ്യദ്രോഹികൾ ആയി വധശിക്ഷ ഏറ്റുവാങ്ങുന്നതിലും നല്ലതു വീരന്മാരെപ്പോലെ സ്വയം ജീവിതം അവസാനിപ്പിക്കുന്നതാണ് എന്ന് തീരുമാനിക്കുകയായിരുന്നു .മുട്ടം പ്രദേശത്തിലെ ഒരു വയലോരത്തു വച്ച് അവർ അങ്ങോട്ടും ഇങ്ങോട്ടും ഒരേ സമയം വെട്ടി മരണം വരിച്ചു .ഈ പ്രദേശം പിന്നീട് ‘വെട്ടിക്കണ്ടം’ എന്ന പേരിൽ പ്രസിദ്ധമായി.വിവരമറിഞ്ഞ വീരന്മാരുടെ മാതാവ് മുട്ടത്തു എത്തുകയും ഹൃദയം പൊട്ടി കരയുകയും ചെയ്തു .വിവരങ്ങൾ അറിഞ്ഞു ആ മാതാവിന്‍റെ ദുഃഖത്തിൽ മനംനൊന്ത രാജാവ് കൊട്ടാരത്തിന്‍റെ പടിഞ്ഞാറു ഭാഗത്തു സ്ഥിതി ചെയ്യുന്ന വലിയതോതിലുള്ള ഭൂസ്വത്തുക്കൾ ആ മാതാവിന്‍റെ പേർക്ക് കരം ഒഴിഞ്ഞു കൊടുത്തു .ആ മാതാവ് തന്‍റെ പുത്രന്മാരുടെ ഓർമ്മകൾ ഉറങ്ങുന്ന മണ്ണിലേക്ക് കുലശേഖരപുരത്തുള്ള ആലുമൂട്ടിൽ തറവാട്ടിലെ നാഗദൈവങ്ങളെയും പരദേവതമാരെയും മാറ്റി പ്രതിഷ്ഠിച്ചു .ഒപ്പം താമസിക്കാൻ ഒരു വീടും കൂടെ ഒരു കളരിയും പണിതീർത്തു .ഈ കളരി ഇന്ന് ‘തെക്കടത്തു’ ക്ഷേത്രമായി നിലകൊള്ളുന്നു .ഈ ഭവനം ഇന്ന് തെക്കടത്തു ക്ഷേത്രത്തിന്‍റെ ഊട്ടുപുരയാണ്.കാലങ്ങൾക്കിപ്പുറം മറ്റൊരു വസ്തു വാങ്ങി വീട് പണിതു ആലുംമൂട്ടിൽ എന്ന പേരിൽത്തന്നെ ആ കുടുംബം താമസം മാറുകയായിരുന്നു.ആലുംമൂട്ടിൽ തറവാടിന്‍റെ മൂല സ്ഥാനം ആയിരുന്ന കുലശേഖരപുരത്തിനടുത്തു ഇന്നും ഒരു ശാഖയായി സർപ്പക്കാവും പ്രതിഷ്ഠകളും നമുക്ക് കാണാം .