Alummoottil®
Alummoottil And Manichitrathazhu


Alummoottil And Manichitrathazhu


. . .

The murder of Kochu Kunju Channar inspired the hit thriller Manichitrathazhu. The scriptwriter Madhu Muttom loosely used the storyline of this blood-soaked incident in Alummoottil® family history. A chieftain accused of diverting wealth towards his family - Kochu Kunju Channar - was killed by his nephew AP Sreedharan in the durbar of the Meda. The movie was directed by Fazil and starred Mohanlal, Shobhana, Suresh Gopi, Innocent and Nedumudi Venu.

manichitrathazhu and Alummoottil

Although the incident provided the framework for the script, there is no factual evidence that an imprisoned and subjugated dancer was the murderer. Nor was it a crime of passion.

Dispirited that Kochu Kunju Channar was diverting the family’s wealth towards his wife and children, Sreedharan (21) argued with the Channar in a sabha (gathering) in the Meda. The Channar was sitting on a Simhasanam (ceremonial chair) when his nephew challenged him with the sword. The Channar dismissed the boy, as he thought he was safe because of his six (6) bodyguards.

However, with the help of two of his friends, Sreedharan overcame the bodyguards and closed in on the Channar. Even though the Channar was a Kalari expert, he could not defend himself against this surprise attack. After receiving a deep cut on his left jugular, Channar succumbed to massive blood loss.

The Maharaja of Travancore - Sreemoolam Thirunal - who considered Kochu Kunju Channar a close supporter, took a particular interest in the prosecution. Subsequently, the high court of Travancore punished AP Sreedharan Channar with a death sentence. This sentence was executed circa 1921. AP Sreedharan Channar’s associates - AP Shekharan Channar and MS Madhavan (Thurayil Family) - were sentenced to life for the conspiracy. MS Madhavan died during his imprisonment. AP Shekharan Channar completed his term and was released after the coronation of Sree Chithira Thirunal.

Another version of this folklore suggests that the trio killed a maid who saw this murder, so she would not become a material witness to the crime. However, there is no evidence to support this. Sreedharan and his two companions were convicted only of one murder (of the Channar).

In the plot of Manichitrathazhu, a subjugated dancer whom the chieftain imprisoned in the Meda kills him. This plot is 100% fiction and not factual. Examination of the court documents of the murder trial reveals that the motive was financial, and his nephew did the act.

മണിച്ചിത്രത്താഴ് എന്ന ഹിറ്റ് ത്രില്ലറിന് പ്രചോദനമായത് കൊച്ചുകുഞ്ഞ് ചാന്നാരുടെ കൊലപാതകമാണ്. ആലുംമൂട്ടിൽ® കുടുംബചരിത്രത്തിലെ രക്തരൂക്ഷിതമായ ഈ സംഭവം തിരക്കഥാകൃത്ത് മധു മുട്ടം ഈ സിനിമയുടെ ചിത്രീകരണത്തിനായി ഉപയോഗിച്ചു. സ്വന്തം കുടുംബത്തിലേക്ക് സ്വത്ത് വകമാറ്റിയെന്ന കുറ്റാരോപിതനായ കാരണവരെ - കൊച്ചുകുഞ്ഞ് ചാന്നാർ മൂന്നാമൻ - മേടയുടെ ദർബാറിൽ വെച്ച് അദ്ദേഹത്തിൻ്റെ അനന്തരവൻ എ പി ശ്രീധരൻ കൊലപ്പെടുത്തിയെന്നാണ് തിരുവതാംകൂർ പോലീസ് ആരോപിച്ചിരുന്നത്. ഫാസിൽ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മോഹൻലാൽ, ശോഭന, സുരേഷ് ഗോപി, ഇന്നസെൻ്റ്, നെടുമുടി വേണു എന്നിവർ അഭിനയിച്ചിരുന്നു.

സംഭവം തിരക്കഥയുടെ അടിത്തറ നൽകിയെങ്കിലും, തടവിലാക്കപ്പെട്ട ഒരു നർത്തകിയാണ് കൊലപാതകി എന്നതിന് വസ്തുതപരമായ യാതൊരു തെളിവുകളുമില്ല. ഈ കുറ്റം വികാര-കാരണത്താലുമായിരുന്നില്ല.

കൊച്ചുകുഞ്ഞ് ചാന്നാർ ആലുംമൂട്ടിൽ കുടുംബത്തിൻ്റെ പൊതുസമ്പത്ത് ഭാര്യമാർക്കും കുട്ടികൾക്കുമായി ദുർവിനിയോഗം ചെയ്യുന്നതിൽ മനംനൊന്ത് ശ്രീധരൻ (21) മേടയിൽ നടന്ന യോഗങ്ങളിൽ ചാന്നാറുമായി തർക്കിച്ചിരുന്നു. സിംഹാസനത്തിൽ ഇരിക്കുകയായിരുന്ന ചാന്നാരെ അനന്തരവൻ വാളുമായി വെല്ലുവിളിക്കുക വരെയുണ്ടായി. ആറ് (6) അംഗരക്ഷകർ ഉള്ളതിനാൽ ചാന്നാർ സുരക്ഷിതമായിരുന്നു.

എന്നാൽ, തൻ്റെ മൂന്ന് ബന്ധുക്കളുടെ സഹായത്തോടെ അംഗരക്ഷകരെ മറികടന്ന് രാത്രി ശ്രീധരൻ മേടയിൽ കടക്കുകയായിരുന്നു എന്നാണ് പോലീസ് ഡയറി. ചാന്നാർ കളരി വിദഗ്ധനായിരുന്നിട്ടും ഈ അപ്രതീക്ഷിത ആക്രമണത്തെ പ്രതിരോധിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഇടത് കഴുത്തിൽ ആഴത്തിലുള്ള മുറിവേറ്റ ചാന്നാർ രക്തസ്രവത്തിനു കീഴടങ്ങി മരിച്ചു.

തിരുവിതാംകൂർ മഹാരാജാവ് - ശ്രീമൂലം തിരുനാൾ - കൊച്ചുകുഞ്ഞ് ചാന്നാർ - അടുത്ത അനുയായിയായിരുന്നു എന്നത് കണക്കാക്കി, പ്രോസിക്യൂഷനിൽ പ്രത്യേക താൽപ്പര്യം പ്രകടിപ്പിച്ചു. തുടർന്ന് തിരുവിതാംകൂർ ഹൈക്കോടതി എ പി ശ്രീധരൻ ചാന്നാർക്ക് വധശിക്ഷ വിധിച്ചു. ഈ ശിക്ഷ 1922-ൽ നടപ്പിലാക്കി. എ.പി. ശ്രീധരൻ ചാന്നാറിൻ്റെ കൂട്ടാളികളായ എ.പി. ശേഖരൻ ചാന്നാർ, എം.എസ്. മാധവൻ (തുറയിൽ കുടുംബം) എന്നിവർക്ക് ഗൂഢാലോചനയുടെ പേരിൽ ജീവപര്യന്തം ശിക്ഷ ലഭിച്ചു. എം എസ് മാധവൻ ജയിൽവാസത്തിനിടെ മരിച്ചു. എ.പി.ശേഖരൻ ചാന്നാർ കാലാവധി പൂർത്തിയാക്കി ശ്രീചിത്തിരതിരുനാളിൻ്റെ പട്ടാഭിഷേകത്തിനുശേഷം മോചിതനായി.

ഈ നാടോടിക്കഥയുടെ മറ്റൊരു പതിപ്പ് സൂചിപ്പിക്കുന്നത്, ഈ കൊലപാതകം കണ്ട ഒരു വേലക്കാരിയെ മൂവരും ചേർന്ന് കൊന്നു, അതിനാൽ അവൾ കുറ്റകൃത്യത്തിന് സാക്ഷി. എന്നിരുന്നാലും, ഇതിനെ പിന്തുണയ്ക്കുന്ന തെളിവുകളൊന്നുമില്ല. ശ്രീധരനും കൂട്ടാളികളും ഒരു കൊലപാതകത്തിൽ (ചാന്നാർ) മാത്രമാണ് ശിക്ഷിക്കപ്പെട്ടത്.

മണിച്ചിത്രത്താഴിൻ്റെ ഇതിവൃത്തത്തിൽ, മേടയിലെ കാരണവർ തടവിലാക്കി കീഴ്‌പ്പെടുത്തിയ നർത്തകി അയാളെ കൊല്ലുന്നതായാണ്. ഈ കഥാവസ്തു 100% സാങ്കൽപ്പികമാണ് - വസ്തുതപരമല്ല. കൊലപാതക വിചാരണയുടെ കോടതി രേഖകൾ പരിശോധിച്ചതിൽ, സാമ്പത്തിക കാരണമാണ് പ്രേരണയെന്നും, സഹോദരിപുത്രനാണ് ഈ പ്രവൃത്തി ചെയ്തതെന്നുമാണ് കേസ്.

. . .

Feel free to share!
Alummoottil And Manichitrathazhu
Diwan Rajagopalachari
Diwan Rajagopalachari
Chandramukhi
Chandramukhi
Timely Rescue From The Police
Timely Rescue From The Police
Innovations In Agriculture
Innovations In Agriculture
Rakhta Yakshi Karineeli
Rakhta Yakshi Karineeli