Alummoottil®
Alummoottil Channar's Murder Judgment : Manorama Report


Alummoottil Channar's Murder Judgment : Manorama Report


. . .

1922 02 20 Alummoottil Channar Murder Judgment Manorama Report

This is the report on Malayala Manorama on 1922 February 20, regarding the judgment of the high court, regarding the assasination of Alummoottil Kochu Kunju Channar III. The article was published in Malayalam. An unofficial translation follows. (Courtesy of Malayalam Manorama). ആലുംമൂട്ടിൽ കൊച്ചുകുഞ്ഞ് ചാന്നാർ മൂന്നാമൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി സംബന്ധിച്ച് 1922 ഫെബ്രുവരി 20ന് മലയാള മനോരമയിൽ വന്ന റിപ്പോർട്ടാണിത്. മലയാളത്തിലാണ് ലേഖനം പ്രസിദ്ധീകരിച്ചത്. ഒരു അനൗദ്യോഗിക വിവർത്തനം ഇംഗ്ലീഷിൽ പിന്തുടരുന്നു. (കടപ്പാട്: മലയാള മനോരമ).

1922 02 20 Alummoottil Channar Murder Judgment Manorama Report

ചാന്ദർ കൊലക്കേസ് വിധി

ഹൈക്കോടതിയിൽ ജസ്റ്റീസ് മിസ്റ്റർ ചാറ്റ്ഫീൽഡും മിസ്റ്റർ രാമൻതമ്പിയും കൂടിയുള്ള ബഞ്ചിൽ നിന്നു വാദം കേട്ടശേഷം വിധി പറയുന്നതിനായി അവധി മാറ്റിവെച്ചിരുന്ന ചാന്ദാർക്കൊലക്കേസിന്റെ വിധി ഇന്ന് ഒരു മണിയോടു കൂടി പ്രസ്താവിച്ചിരിക്കുന്നു.

ആലപ്പുഴ സെഷൻസ് ജഡ്ജി അവർകൾ ഈ കേസിലെ നാലു പ്രതികളിൽ ഒന്നാം പ്രതിയായ ശ്രീധരനെ തൂക്കിലിടുന്നതിനും നാലാം പ്രതിയെ ജീവപര്യന്തം തടവിനും ശിക്ഷിക്കുകയും 2 ഉം 3 ഉം പ്രതികളെ വെറുതെ വിടുകയുമാണ് ചെയ്തിരുന്നത്. ഇവിടെ ഒന്നാം പ്രതിയെ തൂക്കിലിടണമെന്നുള്ള കീഴ്കോടതി വിധിയെ സ്ഥിരപ്പെടുത്തുകയും കീഴ്കോടതിയിൽ നിന്നും വെറുതെ വിട്ടിരുന്ന 2 ഉം 3 ഉം പ്രതികളെ ജീവപര്യന്തം തടവിനു ശിക്ഷിക്കുകയും കീഴ്ക്കോടതിയിൽ ജീവപര്യന്തം തടവിനു ശിക്ഷിച്ചിട്ടുള്ള നാലാം പ്രതിയെ വെറുതെ വിടുകയും ചെയ്തിരിക്കുന്നു.

മൂന്നാം പ്രതി മാധവൻ ഒരു ചെറുപ്പക്കാരനായതു കൊണ്ട് മഹാരാജാവു തിരുമനസ്സിലേക്കു തിരുവുള്ളം തോന്നി എന്തെങ്കിലും കുറവുചെയ്താൽ കൊള്ളാവുന്ന ഒരു കേസാണെന്നുകൂടി വിധി ന്യായത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. ഈ കേസിലെ വിധി കേൾക്കുന്നതിനായി അനവധി ആളുകൾ കോടതിവളപ്പിലും വരാന്തയിലും തിക്കിക്കൂടിയിരുന്നു. ജാമ്യത്തിൽ നിന്നിരുന്നവരും വിധി പ്രസ്താവിച്ച സമയം കോടതിയിൽ ഹാജരുണ്ടായിരുന്നവരുമായ രണ്ടും മൂന്നും പ്രതികളെ വിലങ്ങുവച്ചു മൂന്നു മണിയോടുകൂടി രണ്ടു പോലീസുകാരുടെ അകമ്പടിയോടും കൂടി സെൻട്രൽ ജയിലിലേക്ക് അയച്ചിരിക്കുന്നു.

. . .

Feel free to share!
Alummoottil Channar's Murder Judgment : Manorama Report
Casteism Kills Innocents
Casteism Kills Innocents
Insult Of Sreedharan By Kochu Kunju
Insult Of Sreedharan By Kochu Kunju
Teaching As A Guru Kalari Vs Adimural
Teaching As A Guru Kalari Vs Adimural
Manesh Prasad
Manesh Prasad
Origin Of Kalaripayattu
Origin Of Kalaripayattu